കേരളത്തിൽ മഴക്കെടുതി രൂക്ഷം; കുട്ടികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു
മതിൽ തകർന്ന് റോഡിലേക്ക് വീണു. കണ്ണൂരിൽ അഞ്ചരക്കണ്ടിയിൽ രാവിലെ 9.20 ഓടെയാണ് സംഭവം ഉണ്ടായത്. മതിൽ വീഴുന്ന സമയത്ത് റോഡിൽ കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ കുട്ടികൾ ഓടിമാറിയതിനാൽ ആണ് വലിയ അപകടം ഒഴിവായത്. അഞ്ചരക്കണ്ടി പള്ളിയുടെ മതിലാണ് കനത്ത മഴയെ തുടർന്ന് തകർന്ന് വീണത്. വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് . മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ്അലർട്ട് ആണ്.
കണ്ണൂരിൽ കനത്ത മഴ ;എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ല
കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറക്കാൻ കഴിയാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിലാണ് ഇറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുന്നു. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ കണ്ണൂരിലേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചത്. വിമാനം ഇപ്പോൾ നെടുമ്പാശ്ശേരിയിൽ തുടരുകയാണ്.
കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും ട്രാക്കിലേക്ക് മറിഞ്ഞു വീണതിനെ തുടർന്ന് കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത് . ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിർത്തിവെച്ചിരുന്നു . ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.
പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം ആണ് നിർത്തിവച്ചത് . ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page