യൂറോപ്പിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രി; ‘സമ്മർ ടൈം’ നാളെ മുതൽ
മാർച്ച് 31-ന് പുലർച്ചെ മുതൽ യൂറോപ്പിലുടനീളം ‘സമ്മർ ടൈം’ ആരംഭിക്കും. നിലവിലെ സമയം ഒരു മണിക്കൂർ മുന്നോട്ടു മാറ്റിയാണ് സമ്മർ ടൈം ക്രമീകരിക്കുന്നത്. മാർച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് ഈ സമയമാറ്റം നടത്തുന്നത്. പുലർച്ചെ രണ്ട് മണി എന്നുള്ളത് മൂന്ന് മണിയാക്കി മാറ്റും. വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയാണിത്, പകലിന് ദൈർഘ്യം കൂടുതലായിരിക്കും. ജർമനിയിലെബ്രൗൺഷ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രമാണ് സമയമാറ്റം നിയന്ത്രിക്കുന്നത്.
1980 മുതലാണ് ജർമനിയിൽ സമയ മാറ്റം ആരംഭിച്ചത്. ഇപ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും സമയ മാറ്റം പ്രാബല്യത്തിലുണ്ട്. മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ ഈ സമയമാറ്റം സഹായകമാകും.
സമ്മറിൽ ജർമൻ സമയവും ഇൻഡ്യൻ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടൻ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലോട്ടും ആയിരിക്കും. ഈ വർഷത്തെ വിന്റർ ടൈം, ഒക്ടോബർ 27 ഞായർ പുലർച്ചെ മൂന്നുമണിയ്ക്ക് ഒരു മണിക്കൂർ പിന്നോട്ട് വെച്ച് ക്രമീകരിക്കും.