ശക്തി കൂടിയ ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി കരകയറും
ബംഗാൾ ഉൾക്കടലിനു മുകളിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി(well marked low pressure). ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി (depression) അടുത്ത 12 മണിക്കൂറിനുള്ളിൽ ഒഡീഷ തീരത്ത് കരകയറും.
കൂടാതെ അറബിക്കടലിൽ തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരളതീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം ബംഗാൾ കടലിൽ നിന്ന് കരകയറി ഗുജറാത്തിനു മുകളിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ദുർബലമായി. വടക്കൻ കേരളത്തിലെ മഴയെയും ഈ സിസ്റ്റം സ്വാധീനിച്ചിരുന്നു.
അതേസമയം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരും. മഴയ്ക്ക് ഇടവേള ലഭിക്കുമ്പോഴും മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. അതേസമയം വടക്കൻ കേരളത്തിൽ നാളെയും ശക്തമായ മഴ തുടരാനാണ് സാധ്യത. അടുത്തദിവസം ന്യൂനമർദ്ദം ദുർബലമാകുന്നതോടെ മഴ കുറഞ്ഞു തുടങ്ങും.
Tag:The severe depression will intensify into a severe depression within 12 hours.