ആകാശച്ചുഴില്‍ വീണ് വിമാനം; യാത്രക്കാരന്‍ ലഗേജ് റാക്കില്‍, 40 പേര്‍ക്ക് പരുക്ക്
യൂറോപ്പില്‍ വീണ്ടും ശക്തമായ ആകാശച്ചുഴി. സ്‌പെയിനില്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ട് 40 പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് വിമാനം അടിയന്തര ലാന്റിങ് നടത്തി. ശക്തമായ ആകാശച്ചുഴിയില്‍ സീറ്റിലിരുന്ന യാത്രക്കാരന്‍ ലഗേജ് റാക്കില്‍ എത്തി. വിമാനം ലാന്റ് ചെയ്ത ശേഷം ഇദ്ദേഹത്തെ താഴെ ഇറക്കുകയായിരുന്നു.
സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ നിന്ന് ഉറുഗ്വേ തലസ്ഥാനമായ മോണ്ടെവിഡിയോയിലേക്കുള്ള യാത്രയില്‍ എയര്‍ യൂറോപ്പ വിമാനം അപകടത്തില്‍പ്പെട്ടത്.
ശക്തമായ ആകാശച്ചുഴിയാണ് ഇത്തവണയും ഉണ്ടായത്. തുടര്‍ന്ന് വിമാനം ബ്രസീലിലാണ് അടിയന്തര ലാന്റിങ് നടത്തിയത്. എയര്‍ യൂറോപ്പയുടെ ബോയിങ് 789-9 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്പാനിഷ് എയര്‍ലൈന്‍സ് പറഞ്ഞു.
325 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ബ്രസീലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പോരൊഴികെ മറ്റുള്ളവരെ പ്രാഥമിക ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
കഴിഞ്ഞ മെയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം അകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാരന്‍ മരിച്ചിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.