ഈ വർഷത്തെ ഏറ്റവും  പ്രധാനപ്പെട്ട ആകാശപ്രതിഭാസം: ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂർണ ഗ്രഹണം; കേരളത്തിൽ ദൃശ്യമാകുമോ?

ഈ വർഷത്തെ ഏറ്റവും  പ്രധാനപ്പെട്ട ആകാശപ്രതിഭാസം: ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂർണ ഗ്രഹണം; കേരളത്തിൽ ദൃശ്യമാകുമോ?

ഈ വർഷത്തെ ഏറ്റവും  പ്രധാനപ്പെട്ട ആകാശപ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സെപ്റ്റംബർ 7, 8 തീയതികളിൽ ഒരു സമ്പൂർണ ചന്ദ്രഗ്രഹണം നടക്കാൻ പോകുന്നു. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ പൂർണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം ലോകത്തിന്റെ ഭൂരിഭാഗം പ്രദേശത്തും ദൃശ്യമാകും.

ഇന്ത്യൻ സമയമേഖല അനുസരിച്ച് സെപ്റ്റംബർ 7നും 8നും ഇടയിലുള്ള വൈകുന്നേരമാണ് ഗ്രഹണം നടക്കുന്നത്. പൂർണ ചന്ദ്രഗ്രഹണം അതിന്റെ ഭാഗിക ഘട്ടം മുതൽ പൂർണതയിലെത്താനും വീണ്ടും ഭാഗികതയിലേക്ക് മാറാനും ഏകദേശം 3 മണിക്കൂർ, 29 മിനിറ്റ്, 24 സെക്കൻഡ് ആണ് എടുക്കുക. കേരളത്തിൽ ഗ്രഹണം പൂർണ്ണമായി കാണാൻ കഴിയില്ല. 

ഏഷ്യയുടെ ഭൂരിഭാഗം, കിഴക്കൻ ആഫ്രിക്കയുടെ ഒരു ചെറിയ ഭാഗം, പടിഞ്ഞാറൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഗ്രഹണം പൂർണ്ണമായും കാണാൻ പറ്റും. ആഫ്രിക്ക, ഓസ്‌ട്രേലിയയുടെ ഭൂരിഭാഗം, യൂറോപ്പിന്റെ നല്ലൊരു പങ്ക്, കിഴക്കൻ ബ്രസീൽ എന്നിവിടങ്ങളിൽ ഗ്രഹണത്തിന്റെ പൂർണ്ണതയും ഭാഗികതയുമെല്ലാം ദൃശ്യമാകും എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

ലോക ജനസംഖ്യയുടെ ഏകദേശം 60 ശതമാനത്തോളം ആളുകൾക്ക് ഈ പൂർണ്ണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം 87 ശതമാനം ആളുകൾക്കും ഇതിന്റെ ഏതെങ്കിലും ഒരു ഘട്ടമെങ്കിലും ദൃശ്യമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ വർഷം നടക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് ഇത്. ആദ്യത്തേത് മാർച്ചിൽ ആയിരുന്നു ഉണ്ടായിരുന്നത്. അത് പ്രധാനമായും അമേരിക്കൻ ഭൂഖണ്ഡത്തിൽ മാത്രമാണ് ദൃശ്യമായിരുന്നത്.

ചന്ദ്രഗ്രഹണം എങ്ങനെ സംഭവിക്കുന്നു?

സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ ഒരു നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്.

ചന്ദ്രഗ്രഹണങ്ങൾ പ്രധാനമായും മൂന്ന് തരത്തിലുണ്ട്:

സമ്പൂർണ്ണ ചന്ദ്രഗ്രഹണം (Total Lunar Eclipse): ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായി മറയുമ്പോൾ സംഭവിക്കുന്ന ഗ്രഹണമാണ് ഇത്. ഈ സമയത്താണ് ചന്ദ്രൻ ചുവപ്പ് നിറത്തിൽ (Blood Moon) കാണപ്പെടുന്നു.

ഭാഗിക ചന്ദ്രഗ്രഹണം (Partial Lunar Eclipse): ഭൂമിയുടെ നിഴലിൽ ചന്ദ്രന്റെ ഒരു ഭാഗം മാത്രം മറയുമ്പോൾ സംഭവിക്കുന്നതാണ്.

പാതിനിഴൽ ചന്ദ്രഗ്രഹണം (Penumbral Lunar Eclipse): ഭൂമിയുടെ നിഴലിന്റെ മങ്ങിയ ഭാഗത്തുകൂടി ചന്ദ്രൻ കടന്നുപോകുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. ഈ ഗ്രഹണം സാധാരണയായി തിരിച്ചറിയാൻ പ്രയാസമായിരിക്കും.

“ചുവന്ന ചന്ദ്രൻ”

സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോൾ അന്തരീക്ഷം നീല, വയലറ്റ് പോലുള്ള തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ ചിതറിച്ചു കളയുന്നു. എന്നാൽ, ചുവപ്പ്, ഓറഞ്ച് നിറങ്ങൾ പോലുള്ള തരംഗദൈർഘ്യം കൂടിയ പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോവുകയും, ഭൂമിയുടെ നിഴലിലേക്ക് വളഞ്ഞ് (പ്രകീർണ്ണനം) ചന്ദ്രനിൽ പതിക്കുകയും ചെയ്യും.

ഇങ്ങനെ ഭൂമിയുടെ അന്തരീക്ഷത്താൽ അരിച്ചെടുക്കപ്പെട്ട ചുവപ്പ് നിറത്തിലുള്ള പ്രകാശമാണ് ചന്ദ്രനിൽ പതിക്കുക. ഇത് കാരണമാണ് പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ കാണപ്പെടുക.

ഈ വരുന്ന സമ്പൂർണ്ണ ചന്ദ്രഗ്രഹണം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മനോഹരമായ ദൃശ്യാനുഭവമായിരിക്കും. കിഴക്കൻ ആകാശത്തിൽ ചന്ദ്രോദയത്തിന് ശേഷം കേരളത്തിലെ നിരീക്ഷകർക്ക് ഇതിന്റെ ഭാഗികമായ കാഴ്ചകൾ കാണാൻ സാധിക്കുന്നതാണ്.

metbeat news

Tag:The most important celestial phenomenon of the year: Total eclipse in most parts of the world; will it be visible in Kerala?

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.