കനത്ത മഴയിൽ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ കുന്നിടിഞ്ഞു വീണു

കനത്ത മഴയിൽ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ കുന്നിടിഞ്ഞു വീണു

ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു വീണു. കുന്ന് ഇടിഞ്ഞു വീണത് ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായാണ്. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക് പതിച്ചിട്ടുണ്ട്. പുലര്‍ച്ചെ ആയതിനാൽ ആളപായം ഒഴിവായി. സാധാരണ ദിവസങ്ങളില്‍ രാവിലെ 5.30 മണി മുതല്‍ ഈ ഭാഗത്ത് ബലി തര്‍പ്പണം നടത്തുന്നതിന് ഭക്തര്‍ എത്താറുണ്ട് .

പാപനാശം കുന്നുകളുടെ ഉള്‍ഭാഗം വളരെ ദുര്‍ബലമാണ്. അതുകൊണ്ട് തന്നെ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കുന്നുകളെ ബാധിക്കും. എല്ലാ മഴക്കാലത്തും കുന്നുകള്‍ ഇടിയുന്നത് പതിവാണ്. ബലി മണ്ഡപത്തിന്റെ സമീപത്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിന്റെ മുന്‍ഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുന്‍പ് കുന്നിടിച്ച് മണ്ണ് എടുത്തിട്ടുണ്ടായിരുന്നു. നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ഭാഗം കോണ്‍ക്രീറ്റ് ചുവരുകള്‍ കെട്ടി സംരക്ഷിക്കാം എന്നുള്ള തീരുമാനം ഉണ്ടായി. ഇപ്പോള്‍ ഇടിഞ്ഞു വീണത് ഇതിനോട് ചേര്‍ന്നുള്ള ഭാഗമാണ്.

ഒരാഴ്ച മുൻപ്, പുതുതായി നിര്‍മ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിന്റെ സെപ്റ്റിക് ടാങ്കുകള്‍ക്ക് മുകളില്‍ പാകിയിരുന്ന മുന്‍ഭാഗത്തെ ഇന്റര്‍ലോക്കുകള്‍ മഴയില്‍ ഇടിഞ്ഞിട്ടുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഏതാണ്ട് 10 മീറ്ററോളം വീതിയില്‍ പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകള്‍ ഇടിഞ്ഞു വീണത്. പ്രദേശത്ത് മഴ ശക്തമായി തന്നെ തുടരുന്നുണ്ട്.

അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന്  മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിക്കുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment