മഴയിലും മൂടൽമഞ്ഞിലും കരിപ്പൂരിൽ നിന്ന് വഴി തിരിച്ചുവിട്ട വിമാനങ്ങൾ തിരിച്ചെത്തി
ശക്തമായ മഴയും മൂടൽ മഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വഴി തിരിച്ചുവിട്ട വിമാനങ്ങൾ തിരിച്ചിറങ്ങി തുടങ്ങി. കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടിരുന്നത്. നെടുമ്പാശ്ശേരി, കോയമ്പത്തൂർ വിമാനത്താവാളങ്ങളിലേക്കായിരുന്നു വിമാനം വഴി തിരിച്ചു വിട്ടത് .
ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ലഭിച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെ ഗള്‍ഫില്‍ നിന്നുൾപ്പെടെയുള്ള നാല് വിമാനങ്ങൾ ആണ് വഴി തിരിച്ചു വിട്ടത് . കാലാവസ്ഥ അനുകൂലമായതിനാൽ സര്‍വീസുകള്‍ പഴയതുപോലെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, കരിപ്പൂർ വിമാനത്താവളത്തിന് അടുത്തുള്ള കനാൽ നിറഞ്ഞ് സമീപത്തെ വീടുകളുടെ മുറ്റത്ത് വെള്ളം കയറി . കനാലിലൂടെ ഒഴുകുന്നത് വിമാനത്താവളത്തിൻ്റെ വളപ്പിലെ വെള്ളമാണ്. വലിയ തോതിലാണ് വെള്ളം ഒഴുകുന്നത് . കഴിഞ്ഞ ഒക്ടോബറിൽ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നിട്ട് ഉണ്ടായിരുന്നു . ഇതാണ് വെള്ളമൊഴുക്ക് ഇത്രയും ശക്തമാവാൻ കാരണം.
ശക്തമായ മഴയിലും കാറ്റിലും തിരൂർ തുഞ്ചൻപറമ്പ് ഓഡിറ്റോറിയത്തിന് മുന്നിലെ കൂറ്റൻ മരം കടപുഴക്കി വീണു. പുലർച്ചെ സമയമായതിനാൽ ആളുകൾ ഇല്ലാത്തതിനാൽ വലിയൊരു അപകടമാണ് ഒഴിഞ്ഞുപോയത് .
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS