ടെക്സസിലെ വെള്ളപ്പൊക്കം : കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, 132 പേർ മരിച്ചു
ടെക്സസ് ഹിൽ കൺട്രിയിൽ ജൂലൈ നാലാം തീയതി പുലർച്ചെ ആരംഭിച്ച വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 132 പേർ മരിച്ചെന്ന് ഔദ്യോഗിക കണക്ക്. കാണാതായവരുടെ എണ്ണം 101 ആയതായും അധികൃതർ പറഞ്ഞു.
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച കെർ കൗണ്ടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു, 36 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 106 പേർ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ടെക്സസിനെ ബാധിച്ച വിനാശകരമായ വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒരു ആഴ്ച പിന്നിട്ടു. 101 പേരെ കാണാനില്ലെന്ന് ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴും ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
വെള്ളപ്പൊക്കത്തിൽ മരിച്ച ആളുകളെ ആദരിക്കുന്നതിനായി കമ്മ്യൂണിറ്റി അംഗങ്ങൾ ഒരു സ്മാരകത്തിൽ ഒത്തുകൂടി.
അതേസമയം കനത്ത മഴ വീണ്ടും പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു.
ഗ്വാഡലൂപ്പ് നദിയുടെ തിരച്ചിൽ പ്രദേശത്തേക്ക് കനത്ത മഴ ലഭിക്കുന്നതിനാൽ നിർത്തിവച്ച രക്ഷാപ്രവർത്തനം ഇപ്പോൾ മഴ കുറഞ്ഞതിനാൽ പുനരാരംഭിച്ചെന്ന് കൗണ്ടി ഉദ്യോഗസ്ഥൻ പറഞ്ഞു.
കനത്ത മഴ കാരണം ഞായറാഴ്ച തിരച്ചിൽ പൂർണമായും നിർത്തിവച്ചിരുന്നു. ഇതാണ് വീണ്ടും പുനരാരംഭിച്ചത്.
വെള്ളപ്പൊക്കത്തിൽ പരിക്കേറ്റവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കെർ കൗണ്ടി ഷെരീഫ് ലാറി എൽ. ലീത തിങ്കളാഴ്ച പറഞ്ഞു.
ഇപ്പോഴും ടെക്സസ് ഹിൽ കൺട്രിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട് .
ചൊവ്വാഴ്ച പകൽ സമയത്ത് മഴ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ചയോടെ മഴയിൽ കുറവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
വ്യാഴാഴ്ച മുതൽ വാരാന്ത്യത്തിലും അടുത്ത ആഴ്ച വരെയും വരണ്ട ആകാശം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
Tag: Texas floods: Search continues for missing people, 132 dead