പരീക്ഷ ഇല്ലാതെ തന്നെ താൽക്കാലിക സർക്കാർ ജോലി; നിരവധി ഒഴിവുകൾ
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ ഒഴിവുകളിലേക്കു യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ, ഓഡിയോളോജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളോജി, ഒക്കുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിൽ ക്ലിനിക്കൽ സൂപ്പർവൈസർ, സാമൂഹ്യ നീതിവകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേയ്ക്ക് ലീഗൽ അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.