വാരാന്ത്യത്തില്‍ ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗങ്ങളിൽ താപനില 18 ഡിഗ്രി വരെ ഉയരും
വാരാന്ത്യത്തില്‍ ഇംഗ്ലണ്ടിൽ വേനല്‍ക്കാലം താത്ക്കാലികമായെങ്കിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗങ്ങളിൽ താപനില 18 ഡിഗ്രി വരെ ഉയരും. എന്നാല്‍, നോര്‍ഫോക്ക് തീരത്ത് വേനലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ താപനില 18 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും met weather പറയുന്നു. ഏപ്രില്‍ 6 ശനിയാഴ്ച താപനില 15 ഡിഗ്രി വരെ ഉയരും. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങളിലെ പലയിടങ്ങളിലും താപനില 15 ഡിഗ്രി, 16 ഡിഗ്രി, 17 ഡിഗ്രി എന്നീ നിലകളിലേക്ക് അന്തരീക്ഷ ഊഷ്മാവ് ഉയരും.
പടിഞ്ഞാറന്‍ മേഖലകളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. 11 ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഇവിടെ ചൂട് അനുഭവപ്പെടുക. സ്‌കോട്ട്‌ലാന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അന്തരീക്ഷോഷ്മാവ് 10 ഡിഗ്രി സെല്‍ഷ്യസില്‍ തുടരും. വാരാന്ത്യത്തോടെ ചൂട് മൂര്‍ദ്ധന്യതയിലെത്തും എന്നുമാണ് മെറ്റ് ഓഫീസ് പറയുന്നത്. ഏപ്രില്‍ 7 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലും നിലവിലെ അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത എന്നും മെറ്റ് ഓഫീസ് പറയുന്നു.
ചില ഭാഗങ്ങളില്‍ മഴ ലഭിക്കാന്‍ ഇടയുണ്ട്. പടിഞ്ഞാറന്‍ മലനിരകളിലായിരിക്കും ഏറ്റവുമധികം മഴ ലഭിക്കുക. കാറ്റിനും സാധ്യതയുണ്ട്. ഏപ്രില്‍ പകുതിക്ക് ശേഷവും അസ്ഥിരമായ കാലാവസ്ഥ തുടരുവാന്‍ തന്നെയാണ് സാധ്യത. പലയിടങ്ങളിലും ശരാശരിയിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടേക്കാം. തെളിഞ്ഞ കാലാവസ്ഥയും മഴയും മാറിമാറി വരുമ്പോള്‍ ഇടക്കൊക്കെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
എന്നാൽ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താപനില 12 ഡിഗ്രി സെല്‍ഷ്യസോ 13 ഡിഗ്രി സെല്‍ഷ്യസോ ആയിരിക്കും. ശനിയാഴ്ച ഉച്ചയോടെയായിരിക്കും ഈ താപനിലയില്‍ എത്തുക. ഇനിയുള്ള ദിവസങ്ങളില്‍ താപനില ഉയര്‍ന്നു കൊണ്ടിരിക്കും.