ഒമാനില്‍ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
മസ്കറ്റ്: ഒമാനില്‍ വരും ദിവസങ്ങളിൽ താപനിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ശനിയാഴ്ച വരെ ശക്തമായ ചൂടാനുഭവപ്പെടുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ദാഹിറ, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ എന്നിവയടക്കം നിരവധി ഗവര്‍ണറേറ്റുകളെ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പില്‍ പറയുന്നുണ്ട്. എന്നാൽ ചിലയിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്താനും സാധ്യതയുണ്ട്. കാറ്റിനെ തുടർന്ന് പൊടി ഉയരാന്‍ സാധ്യതയുള്ളതിനാൽ അത് ആളുകളുടെ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് ഹംറ അദ് ദുരുവിലും പിന്നാലെ ഫഹദിലുമാണ്. യഥാക്രമം 44.7 ഡിഗ്രി സെൽഷ്യസും 44.7 ഡിഗ്രി സെൽഷ്യസുമാണ് ഇവിടെ രേഖപ്പെടുത്തിയത്.
ജബല്‍ അഖ്ദറിലെ സൈഖിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 20.1 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ചൂട് വര്‍ധിക്കുന്ന സഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
ഒമാനിൽ ഇനിയും താപനില വർധിക്കാനാണ് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായിട്ടാണ് ഇങ്ങനെ താപനില വർധിക്കുന്നതെന്നും പറഞ്ഞു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.