അധ്യാപകരാണോ? എങ്കിൽ യുഎഇയിലെ സ്കൂളുകളിൽ അവസരം
ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നത് ദുബൈയിലാണ്. അബുദാബിയിലും ഷാർജയിലും നിരവധി ഒഴിവുകൾ ഉണ്ടാകും.യുഎഇയിലെ സ്‌കൂളുകളിൽ 700-ലധികം അധ്യാപക ഒഴിവുകൾക്കാണ് സാധ്യത.ജോബ് സൈറ്റ് ടെസ് അനുസരിച്ച് (മുൻപ് ദ ടൈംസ് എഡ്യൂക്കേഷണൽ സപ്ലിമെന്റ്) ദുബൈയിൽ ഏകദേശം 500 ഒഴിവുകളും അബുദാബിയിൽ 150 ലധികവും ഷാർജയിൽ അമ്പതോളം ഒഴിവുകളും ഉണ്ടാകും. ജെംസ് എഡ്യൂക്കേഷൻ, താലീം, ബ്ലൂം എജ്യുക്കേഷൻ, അൽദാർ തുടങ്ങിയ യുഎഇയിലെ പ്രമുഖ സ്കൂൾ ഗ്രൂപ്പുകളിൽ ആയിരിക്കും കൂടുതൽ ഒഴിവുകൾ.
ദുബൈ ബ്രിട്ടീഷ് സ്‌കൂൾ എമിറേറ്റ്‌സ് ഹിൽസിന് സംഗീത അദ്ധ്യാപകനെയും കായിക പരിശീലകനെയും പ്രധാന അദ്ധ്യാപകനെയും ആവശ്യമുണ്ട്. സൺമാർക്ക് സ്‌കൂൾ ക്രിയേറ്റീവ് ആർട്ട്‌സിന്റെ തലവനെ തേടുന്നു. ജെംസ് വെല്ലിംഗ്ടൺ ഇന്റർനാഷണൽ സ്‌കൂൾ പെർഫോമിംഗ് ആർട്‌സ് ഡയറക്ടറെയും കായിക ഡയറക്ടറെയും തിരയുന്നു.
ജെംസ് മെട്രോപോൾ സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ അസിസ്റ്റന്റ് ഹെഡ് ഒഴിവുണ്ട്. അതേസമയം ആർക്കാഡിയ ഗ്ലോബൽ സ്‌കൂളിൽ സെക്കൻഡറി സ്‌കൂളിൽ അസിസ്റ്റന്റ് ഹെഡ് ഒഴിവുണ്ട്. അബുദാബിയിൽ അൽ റബീഹ് അക്കാദമിക്ക് ഗണിതശാസ്ത്ര മേധാവിയെ ആവശ്യമുണ്ട്. നോയ ബ്രിട്ടീഷ് സ്‌കൂളിൽ ആദ്യവർഷ ഫൗണ്ടേഷൻ സ്റ്റേജ് തലവനെ റിക്രൂട്ട് ചെയ്യുന്നു.
ക്രാൻലീ അബുദാബിയിൽ നിരവധി ഓപ്പണിംഗുകൾ ഉണ്ട്. ഒരു ചിത്രകലാ അധ്യാപകനെയും സ്പാനിഷ് അദ്ധ്യാപകനെയും പെർഫോമിംഗ് ആർട്‌സ് ഡയറക്ടറെയും മറ്റ് റോളുകൾക്കായി നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഷാർജയിലെ വിക്ടോറിയ ഇന്റർനാഷണൽ സ്‌കൂൾ ആദ്യകാല അധ്യാപകരെ തിരയുന്നു. ഈ റോളുകളിൽ പലതിനുമുള്ള അപേക്ഷയുടെ അവസാന തീയതി ജനുവരി അവസാനമാണ്.