ജലനിരപ്പ് 136 അടിയായി, മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്
മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടിയില്‍ ജലനിരപ്പ് എത്തിയതോടെ ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്. കഴിഞ്ഞ കുറച്ചു ദിവസമായി തമിഴ്‌നാട്ടില്‍ കനത്തമഴയാണ് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന അളവ് കുറച്ചിരുന്നു. ഇതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. തമിഴ്‌നാട്ടിലെ പശ്ചിമഘട്ട മേഖലയില്‍ ഇന്നും കനത്ത മഴ തുടര്‍ന്നു.
ഞായറാഴ്ച രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദം തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴ നല്‍കും. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് കൂടാന്‍ സാധ്യതയുണ്ട്. മുല്ലപ്പെരിയാറില്‍ 142 അടിയാണ് പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 30.4 ഉം തേക്കടിയില്‍ 38.4 മില്ലി മീറ്ററും മഴ വ്യാഴാഴ്ച ലഭിച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ തേക്കടി തടാക തീരങ്ങള്‍ വെള്ളത്തിനിടിയിലായി.
വ്യാഴാഴ്ച വൈകീട്ടത്തെ കണക്കനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 135.40അടിയായിരുന്നു. ഇന്നാണ് 136 അടിയിലേക്ക് ഉയര്‍ന്നതും തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയതും.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 4118 ഘന അടിയില്‍ നിന്ന് 5800 ഘനയടിയായി വര്‍ധിച്ചിരുന്നു. തമിഴ്‌നാട്ടിലേക്ക് 1000 ഘനയടി ജലം മാത്രമാണ് കൊണ്ടുപോകുന്നത്.
മഴ ശക്തമായതും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതു മാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. മുല്ലപ്പെരി യാര്‍ ജലം എത്തിക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലും വ്യാപകമായി മഴ പെയ്യുന്നുണ്ട്.
തേനിയിലെ പെരിയകുളത്ത് 67.6, സോത്തുപ്പാറയില്‍ 47, വീരപാണ്ടി 46, ബോഡിനായ്ക്കന്നൂരില്‍ 47 മില്ലി മീറ്ററും മഴയാണ് പെയ്തത്. തേനി ജില്ലയിലെ മഴയെ തുടര്‍ന്ന് നിറഞ്ഞ വൈഗ അണക്കെട്ടി ല്‍ നിന്ന് മധുരയിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ട്. വൈഗയില്‍ 71 അടിയാണ് ശേഷി. ഇപ്പോള്‍ ിവിടെ 67.65 അടി വെള്ളമുണ്ട്. സെക്കന്റില്‍ 2477 ഘനയടിയാണ് വൈഗയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം. 2099 ഘനയടി മധുരയിലേക്ക് തുറന്നുവിടുന്നുമുണ്ട്.