ഫെബ്രുവരിയിൽ24 ദിവസം പിന്നിടുമ്പോൾ രാജ്യത്തെ ഉയർന്ന ചൂട് തമിഴ്നാട്ടിൽ
2024 ഫെബ്രുവരിയിൽ 23 ദിവസം പിന്നിട്ടപ്പോൾ സീസണിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തമിഴ്നാട്ടിലെ ഈറോഡിൽ. 39.4°c ആണ് ഈറോഡിൽ ഇന്നലെ രേഖപെടുത്തിയ ഉയർന്ന താപനില.
തമിഴ്നാട്ടിൽ താപനില ഉയരും എന്ന് കഴിഞ്ഞ ദിവസങ്ങളിലെ ഫോർകാസ്റ്റിൽ metbeat weather നിരീക്ഷകർ പറഞ്ഞിരുന്നു. സേലം, ഈറോഡ്, നാമക്കൽ, തിരുപ്പൂർ, അവിനാശി മേഖലയിൽ താപനില 40 ഡിഗ്രിവരെ പ്രതീക്ഷിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം metbeatbews.com ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തിരുനെല്‍വേലി, മധുരൈ, തിരുപ്പത്തൂര്‍ മേഖലയിലയിലും താപനില ഉയരാം.
ചെന്നൈ, പുതുച്ചേരി, കടലൂര്‍, തൂത്തുക്കുടി തീരദേശ ബെല്‍റ്റില്‍ താപനില 30 നും 34 നും ഇടയിലായി തുടരും. കടലില്‍ നിന്ന് കാറ്റ് തീരത്തുകൂടി പ്രവേശിക്കുന്നതു മൂലമാണിത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിന്റെ തീരദേശത്തും ചൂട് സമാന അളവില്‍ കുറയാനാണ് സാധ്യത.കരൂര്‍ മേഖലയിലും ചൂട് കൂടും.
ശനിയാഴ്ച കേരളത്തിലും തമിഴ്‌നാട്ടിലും ഏതാണ്ട് ഒരേ താപനിലയിലേക്ക് മാറാനാണ് സാധ്യത. തമിഴ്‌നാട്ടിലെ കൂടിയ ചൂടിന് ശനിയാഴ്ച കുറവുണ്ടാകും.
എന്നാല്‍ ഞായറാഴ്ച പാലക്കാട് ജില്ലയില്‍ ചൂട് കൂടും. തമിഴ്‌നാട്ടിലും കേരളത്തിന്റെ മറ്റുഭാഗങ്ങളിലും ചൂടിന് ഞായറാഴ്ചയും ആശ്വാസമുണ്ടാകും. അതേസമയം തിങ്കളാഴ്ച കേരളത്തില്‍ വീണ്ടും ചൂടു കൂടാനാണ് സാധ്യത. ഇന്നലെ (23/02/24) ആലപ്പുഴയിൽ( 36) സാധാരണയിലും 3.8°c കൂടുതലും, തിരുവനന്തപുരം സിറ്റിയിൽ( 35.9) 2.9°c കൂടുതൽ ചൂട് രേഖപെടുത്തി. അതേസമയം കേരളത്തിൽ ഈ വര്‍ഷം ഫെബ്രുവരിയിലെ ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തിയ 37.8 ഡിഗ്രി ആണ്.
കേരളത്തില്‍ നിന്ന് ചൂട് പതിയെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്.
ഉയര്‍ന്ന താപനില മുന്നറിയിപ്പ്
ഇന്ന് കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയേക്കാള്‍ രണ്ട്, മൂന്ന് ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.