100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് അമേരിക്കയില്‍, ജീവിതത്തിനും മരണത്തിനും ഇടയിലെ പ്രശ്‌നമെന്ന് ബൈഡന്‍
അമേരിക്കയില്‍ 100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് മാറുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഫ്‌ളോറോഡിയിലെ ചില പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒഴിഞ്ഞുപോയിട്ടില്ലെങ്കില്‍ നിങ്ങളുടെ മരണത്തിന് കാരണമാകുമെന്നും വിവിധ ഏജന്‍സികള്‍ അറിയിച്ചു.
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷയമാണ് ഇതെന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞു. മണിക്കൂറില്‍ 255 കി.മി വേഗത്തിലാണ് ചുഴലിക്കാറ്റ് കരകയറുക. കാറ്റഗറി നാല് ചുഴലിക്കാറ്റാണ് മില്‍ട്ടണ്‍. ഫ്‌ളോറിഡയില്‍ ഏതാനും ആഴ്ചക്കിടെ കരകയറുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.
ഒരു നൂറ്റാണ്ടിനിടെ ഏറ്റവും നാശനഷ്ടമുണ്ടാക്കുന്ന ചുഴലിക്കാറ്റായി മില്‍ട്ടണ്‍ മാറുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചു. ചിലയിടങ്ങളില്‍ രാക്ഷസ തിരമാലകളുണ്ടാകുമെന്നും അതിനെ അതിജീവിക്കാന്‍ കഴിയില്ലെന്നും ഫ്‌ളോറിഡ എമര്‍ജന്‍സി മേധാവി അറിയിച്ചു. 15 അടി ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്.
രണ്ടാഴ്ച മുന്‍പും മറ്റൊരു ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ നാശം വിതച്ചിരുന്നു. ഹെലീന്‍ ചുഴലിക്കാറ്റാണ് ഗള്‍ഫ് കോസ്റ്റില്‍ വീശിയടിച്ചത്. കാറ്റഗറി നാലിന്റെ വേഗത്തിലാണ് ഇതും ഫ്‌ളോറിഡ, ജോര്‍ജിയ, തെക്കന്‍ കരോലിന, ടെന്നിസി, വിര്‍ജിനിയ, വടക്കന്‍ കരോലിന എന്നിവിടങ്ങളിലായി 225 പേരാണ് കൊല്ലപ്പെട്ടത്.
100 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ 5 ചുഴലിക്കാറ്റുകള്‍
കാമിലി ചുഴലിക്കാറ്റ്:
1969 ല്‍ മിസിസിപ്പിയിലാണ് ഈ ചുഴലിക്കാറ്റ് കരകയറിയത്. 24 അടി ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു. തീരത്ത് വ്യാപക നാശനഷ്ടമുണ്ടായി. ഈ ചുഴലിക്കാറ്റില്‍ 259 പേര്‍ കൊല്ലപ്പെട്ടു. വിര്‍ജിനീയയിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. 1400 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായി.
1969 ലെ കാമിലെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ചിത്രം – Getty Images
ആന്‍ഡ്രൂ ചുഴലിക്കാറ്റ്
1992 ല്‍ തെക്കന്‍ ഫ്‌ളോറിഡയിലാണ് 165 -175 മൈല്‍ വേഗത്തില്‍ വീശിയടിച്ചത്. 26 പേരാണ് കൊല്ലപ്പെട്ടത്. കാറ്റിനെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചു. 3000 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായി. യു.എസിന്റെ ചരിത്രത്തില്‍ ഏറ്റവും നാശനഷ്ടമുണ്ടായ പ്രകൃതി ദുരന്തമാണിത്.
മിക്കായേല്‍ ചുഴലിക്കാറ്റ്
2018ലാണ് ഇത് ഫ്‌ളോറിഡയില്‍ വീശിയടിച്ചത്. 160 മൈല്‍ വേഗത്തിലാണ് ഇത് കരകയറിയത്. 74 പേരാണ് കൊല്ലപ്പെട്ടത്. കാറ്റിനെ തുടര്‍ന്ന് 59 പേരും കൊല്ലപ്പെട്ടു. മധ്യ അമേരിക്കയില്‍ 15 പേരും കൊല്ലപ്പെട്ടു. 2500 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page