തെക്കന്‍ കേരളത്തില്‍ ഇന്നും മഴ ലഭിച്ചു, മഴക്കണക്ക് അറിയാം
തെക്കന്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ പെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇന്ന് മഴ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയിലെ റാന്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും മഴ ലഭിച്ചു. കേരളത്തിനൊപ്പം നാഗര്‍കോവിലിലും മഴ ഇന്ന് ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്തു.
ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലമാണ് കേരളം, തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍, തിരുനെല്‍വേലി, ശ്രീലങ്ക എന്നിവിടങ്ങളില്‍ മഴ സാധ്യത പ്രവചിക്കപ്പെട്ടത്. കേരളത്തിന്റെ കിഴക്കന്‍ മലയോരത്തും ഒറ്റപ്പെട്ട മഴ ലഭിച്ചു. എന്നാല്‍ വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുകയാണ്. ചിലയിടങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമുണ്ടാകുമെങ്കിലും മഴ സാധ്യത ഇല്ല.
ഇന്നലെയും കോട്ടയം ജില്ലയിലുള്‍പ്പെടെ മഴ ലഭിച്ചിരുന്നു. തലപ്പാലം – 11.43 എം.എം, ഭരണങ്ങാനം – 8.03, മേലുകാവ് – 2.94 , മണിയംകുന്ന് – 9.80, ഐക്കരക്കുന്ന് – 12.40, പുത്തംപുഴ – 13.80, കലടാടിമട്ടം – 6.90 മില്ലി മീറ്റര്‍ വീതം മഴ രേഖപ്പെടുത്തിയതായി മീനച്ചിലാര്‍ നദീ സംരക്ഷണ സമിതി അറിയിച്ചു.
കൂട്ടിക്കല്‍ പഞ്ചായത്തിലും ഇടത്തരം മഴ രേഖപ്പെടുത്തി. ചപ്പാത്ത് 48.8, കൂട്ടിക്കല്‍ ടൗണ്‍ 22.5, തലുമാക്കല്‍ – 32.8 , പ്രാര്‍ഥനം – 56.8 , കാവില്‍ – 19.2 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയതായി Rain & River Monitoring Koottickal , Climate Action Group അറിയിച്ചു.