മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് 4.9 കോടി ദിർഹം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി
മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് 4.9 കോടി ദിർഹം നഷ്ടപരിഹാരം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് അനുമതി നൽകിയത്.
50,000 ദിർഹം വീതം മഴയിൽ വീടുകൾ തകർന്ന വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകാൻ രണ്ടു മാസം മുമ്പ് ഭരണാധികാരി ഉത്തരവിട്ടിരുന്നു. വീടുകളിൽ ചോർച്ചയും മറ്റ് ബാഹ്യമായ നാശനഷ്ടങ്ങളും നേരിട്ടവർക്ക് 25,000 ദിർഹം വീതം ഒറ്റത്തവണ സഹായവും നൽകാൻ ആണ് തീരുമാനം. ഇത്തരത്തിൽ 1568 അപേക്ഷകൾ അധികൃതർക്ക് ലഭിച്ചു. ഷാർജയിലെ എല്ലാ പ്രദേശങ്ങളിലുമായി മഴക്കെടുതിയുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച 117 കേസുകളിലായി 50,000 ദിർഹം വീതം നഷ്ടപരിഹാരം നൽകും .
ഷാർജക്ക് പുറത്ത് താമസിക്കുന്ന ദുരിതബാധിതരായ വ്യക്തികളിൽനിന്നും 83 അപേക്ഷകളും അധികൃതർക്ക് ലഭിച്ചു. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് വീടുകളിൽനിന്ന് മാറി താമസിച്ചവർക്കും അവരുടെ വീട്ടുപകരണങ്ങൾ നശിച്ച വകയിൽ നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു . ഇത്തരത്തിൽ 38 കേസുകളാണ് അധികൃതർക്ക് മുൻപാകെ വന്നിട്ടുള്ളത്. അറ്റക്കുറ്റപ്പണി നടത്തി വീടുകൾ പുതുക്കിപ്പണിയാൻ കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യം എന്ന് ഉദ്യോഗസ്ഥർ.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page
.