പരിസ്ഥിതി സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി സൗദി

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി സൗദി

സൗദിയിൽ വ്യാവസായിക മലിനീകരണത്താൽ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് പുതുജീവൻ. ഇതിനുള്ള പദ്ധതി തയ്യാറാക്കുന്നത് നാഷനൽ സെന്‍റ‌ർ ഫോർ എൻവയോൺമെൻൽ കംപ്ലയൻസ് ആണ്.  പരിസ്ഥിതിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തുടനീളമുള്ള മലിനമായ സ്ഥലങ്ങൾ കണ്ടെത്തി അവയെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടപ്പിലാക്കുക.  30 പദ്ധതികൾ ഇതിനായി വികസിപ്പിച്ചു കഴിഞ്ഞു.

2022 ജൂലൈയിൽ തുടക്കം കുറിച്ച ഈ പദ്ധതി 2024 അവസാനം വരെ തുടരുമെന്ന് നാഷനൽ സെന്‍റ‌ർ ഫോർ എൻവയോൺമെൻൽ കംപ്ലയൻസ്. ഉപഗ്രഹ ചിത്രങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മലിനീകരണത്തോത് കൂടിയ സ്ഥലങ്ങൾ കണ്ടെത്തുക. മണ്ണ്, വായു, ജലം എന്നിവയിലെ മലിനീകരണത്തിന്റെ തരവും അളവും പരിശോധിച്ച് കൃത്യമായി നിർണയിക്കുക . പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയമായ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്.‌

രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്ന 240 സ്റ്റേഷനുകളിലൂടെ വായു ഗുണനിലവാരം നിരന്തരം നിരീക്ഷിക്കും. വ്യാവസായിക മലിനീകരണം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെ പരിസ്ഥിതിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയും ചെയ്യും. ഇതിലൂടെ  മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങൾ തടയുന്നതിനും  സാമൂഹിക-സാമ്പത്തിക വികസനത്തിനും സാധിക്കുമെന്നും അധികൃതർ . ഈ പദ്ധതി വഴി നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഒരു നല്ല തുടക്കമാകും . എന്നാൽ ഇത്തരം പദ്ധതികൾ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ് . വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ, സാമൂഹിക സംഘടനകൾ എന്നിവർ ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിനായി ഊർജിതമായ പ്രവർത്തനം നടത്തേണ്ടതുണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment