Saudi weather4/03/24:സൗദിയിൽ ചൊവ്വാഴ്ച വരെ മഴ തുടരും

Saudi weather4/03/24:സൗദിയിൽ ചൊവ്വാഴ്ച വരെ മഴ തുടരും

സൗദിയിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകും എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 60 കിലോമീറ്റർ വേഗതയിൽ വരെ പൊടിക്കാറ്റ് വീശും.ചൊവ്വാഴ്ച വരെ മഴ തുടരും എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. റിയാദ് മേഖലയിൽ നേരിയ മഴയ്ക്കാണ് സാധ്യത. ഈ മേഖലയിൽ 50 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ബിഷ്, ദര്‍ബ്, സബ്‌യ, അബു അരിഷ്, അല്‍ തുവല്‍, സംത, അല്‍ ഹാര്‍ത്ത്, അഹദ് മസര്‍ഹ, അല്‍ അരിദ, ഫിഫ, അല്‍ ദായെര്‍, അല്‍ റായ്ത്ത്, ഹാറൂബ്, അല്‍ ഈദാബി, അല്‍ ഖുബ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ജിസാൻ മേഖലയിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ത്വാഇഫ്, അല്‍ അരിദാത്ത്, മെയ്സാന്‍, ആദം, അല്‍ കാമില്‍ തുടങ്ങിയ മക്ക മേഖലയിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.