Saudi weather updates 06/06/24: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്; ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പ്രവർത്തനം ഓൺലൈനായി നടത്തും

Saudi weather updates 06/06/24: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്; ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പ്രവർത്തനം ഓൺലൈനായി നടത്തും

ഹജ്ജ് തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ വളരെ ചൂടായിരിക്കുമെന്നും തീർത്ഥാടകർ ജാഗ്രത പാലിക്കണം എന്നും ആണ് സൗഉദി അറേബ്യയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഉച്ചയോടെ വർദ്ധിക്കും എന്നും താപനില എൻ സി എം.

ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ ദിവസേനയുള്ള ഉയർന്ന താപനില 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ആകാൻ സാധ്യതയുണ്ടെന്നും എൻസിഎം സിഇഒ അയ്മാൻ ബിൻ സലേം ഗുലാം ജൂൺ 4 ചൊവ്വാഴ്ച മക്കയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിലുള്ള ഉപരിതല കാറ്റ് മൂലം തുറസ്സായ സ്ഥലങ്ങളിലും ഹൈവേകളിലും പൊടിക്കാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാറ്റിന്റെ വേഗത വർദ്ധിക്കുമെന്നും അറിയിച്ചു.

തായിഫിൽ ഇടിമിന്നലുകൾ രൂപപ്പെടാൻ സാധ്യത. മഴയുടെ സാധ്യത കുറവാണെങ്കിലും, പുണ്യസ്ഥലങ്ങളിൽ ശക്തമായ കാറ്റും പൊടിയും മണലും ഉണ്ടാകും. കൂടാതെ, ഹജ്ജ് സമയത്ത് ഈർപ്പം 60 ശതമാനം വരെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മിനയിൽ NCM ഒരു മാധ്യമ, ബോധവൽക്കരണ കേന്ദ്രം ആരംഭിച്ചതായി അയ്മാൻ ബിൻ സലേം ഗുലാം. ദിവസേന കാലാവസ്ഥാ ബുള്ളറ്റിനുകളും തീർത്ഥാടകർക്ക് സന്ദേശങ്ങളും അഞ്ച് ഭാഷകളിൽ പ്രക്ഷേപണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു . വികലാംഗരായ തീർഥാടകർക്ക് ഭക്ഷണം നൽകുന്നുണ്ട്. കൂടാതെ, പ്രാദേശിക മാധ്യമങ്ങളെ ഏറ്റവും പുതിയ കാലാവസ്ഥ അപ്ഡേറ്റുകൾ അറിയിക്കും.

പുണ്യസ്ഥലങ്ങളിൽ തീർഥാടനം സുഗമമാക്കുന്നതിനും കാലാവസ്ഥാ വിവരങ്ങൾ കാലാവസ്ഥാ പ്രതിഭാസങ്ങൾ ജനങ്ങൾക്ക് പെട്ടന്ന് ലഭിക്കാൻ വേണ്ടിയാണ് കേന്ദ്രം തുടങ്ങിയത്.

ഈ വർഷം, ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷത്തിലധികം മുസ്ലീങ്ങൾ വരാനിരിക്കുന്ന ഹജ്ജിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ഹജ്ജ് ജൂൺ 14 ന് ആണ് ആരംഭിക്കുക. എന്നാല്‍, ഹജ്ജിന് മുമ്പുള്ള ദിവസങ്ങളിൽ സൗദി അറേബ്യ ചന്ദ്രദർശന സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനം വരെ തീയതി മാറ്റത്തിന് വിധേയം ആണ്.

അതേസമയം അതിശക്തമായ ചൂടിന് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സൗഉദിയിൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പ്രവർത്തനം താൽക്കാലികമായി ഓൺലൈൻ ആക്കുമെന്ന് സ്കൂൾ അധികൃതർ . ജൂൺ 23 മുതൽ ജൂലൈ നാലുവരെയാണ് അധ്യയന രീതിയിൽ മാറ്റം വരുന്നത്. ഹജ്ജ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ജൂണ് 23 ഞായറാഴ്ച മുതലാണ് മാറ്റം പ്രാബല്യത്തിൽ വന്നു തുടങ്ങുക.

ജൂലൈ 4 വ്യാഴാഴ്ച വരെയുള്ള 12 ദിവസങ്ങളിലേക്കാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ നടക്കുക. ഈ ദിവസങ്ങളിൽ കെ.ജി മുതൽ എട്ടാം ക്ലാസുവരെയുള്ള പഠനം പൂർണ്ണമായും ഓൺലൈൻ രീതിയിലാണ് . എന്നാൽ ഒൻപതു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകളെ സംയോജിപ്പിച്ചുകൊണ്ട് ഹൈബ്രിഡ് മോഡിലയാരിക്കും ക്ലാസുകൾ ഉണ്ടാവുക.

ക്ലാസുകളുടെ സമയക്രമം ഉൾപ്പെടെ വിശദീകരിക്കുന്ന ഷെഡ്യൂൾ അതത് ക്ലാസ് ടീച്ചർമാർ വഴി വൈകാതെ കുട്ടികളെ അറിയിക്കുക ആണ് ചെയ്യുക. അധ്യാപകരിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്കയച്ച സർക്കുലറിൽ ആവശ്യപ്പെടുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment