Saudi weather updates 03/09/24: വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് ഇന്ന് അവധി. ജിദ്ദ വിദ്യാഭ്യാസ ഓഫിസ് ആണ് അവധി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയെതുടർന്ന് റോഡുകൾ തകർന്നു, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മദീനക്കൊപ്പം ഖസീം, അസീർ,തബൂക്ക്,ജിസാൻ, നജ്റാൻ അൽബാഹ എന്നിവിടങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലാണ് കനത്ത മഴ ലഭിച്ചിരുന്നത്. ജിസാൻ പ്രവിശ്യയിൽ മിന്നലേറ്റ് മൂന്ന് മരിക്കുകയും ചെയ്തിരുന്നു . മരിച്ചവരിൽ രണ്ടുപേർ ഒരേ സ്ഥലത്ത് കൂടി നിന്നവരായിരുന്നു . മക്കയിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കടപുഴകി മരം വീണ് ഒരു വാഹനം തകർന്നിരുന്നു വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ മരിച്ചിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page
Truly a masterpiece of content.
Subscribed instantly after reading this.