saudi പ്രവാസികള്‍ക്കും ഇനി പെന്‍ഷന്‍, പദ്ധതി പ്രഖ്യാപനം ഉടൻ
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കായി ആദ്യമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി പ്രവാസികള്‍ക്ക് ഇത് ഗുണം ചെയ്യും.
നിലവില്‍ സൗദി പൗരന്മാര്‍ക്ക് മാത്രമുള്ള ഈ സൗകര്യം മറ്റു ജി.സി.സി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (IMF) അറിയിച്ചു. പബ്ലിക് പെന്‍ഷന്‍ ആന്റ് സേവിങ്‌സ് എന്ന പേരിലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരിക.
സൗദിയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും വിദേശികളാണ്. അവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രവാസി കുടുംബങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കുക, ജീവിത സുരക്ഷ മെച്ചപ്പെടുത്തുക, രാജ്യത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് നിയന്ത്രിക്കുക, വിദേശികളുടെ നിക്ഷേപം രാജ്യത്തിനകത്ത് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ സൗദിയില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചത് 14,420 കോടി റിയാലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് 14% വര്‍ധനവാണ് കാണിക്കുന്നത്. പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക നിക്ഷേപം വര്‍ധിപ്പിക്കാനും പ്രവാസികള്‍ക്ക് സാമ്പത്തികമായി വലിയൊരു നേട്ടം ഉണ്ടാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
2024 ലാണ് ഐ.എം.എഫ് ഇത്തരമൊരു പദ്ധതിയെ കുറിച്ച് ചര്‍ച്ച തുടങ്ങിയത്. റിട്ടയര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് ഈ തുക തുടര്‍ ജീവതത്തിന് ഉപകാരപ്രദമാകും. എല്ലാ പ്രവാസികള്‍ക്കും പദ്ധതിയില്‍ ചേരുക നിര്‍ബന്ധമല്ല. ആദ്യഘട്ടത്തില്‍ താല്‍പര്യമുള്ളവര്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയാകും.
പ്രവാസികൾ മാത്രം ചേരുക വാട്സ്ആപ്പ് ഗ്രൂപ്പ് Click Here
English Summary: saudi voluntary pension for expats soon