ഗെരിറ്റ് കൊടുങ്കാറ്റ് ; ഭീതിയിലാഴ്ത്തി ബോയിങ് വിമാനം; ഒടുവിൽ ലാൻഡിങ്
ഗെരിറ്റ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ബോയിങ് വിമാനം.കനത്ത കാറ്റിൽ വിമാനത്തിന്‍റെ ചിറക് റൺവേയിൽ നിലത്തേക്ക് ചെരിഞ്ഞു. 10 സെക്കൻഡ് ഓളം വിമാനം കാറ്റിൽ ആടിയുലഞ്ഞു. എന്നാൽ, പ്രശ്നങ്ങളില്ലാതെ പിന്നീട് വിമാനം ലാൻഡ് ചെയ്തു.
ലൊസാഞ്ചലസിൽ നിന്നെത്തി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ മോശം കാലാവസ്ഥയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം ഗെരിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയും എല്ലാം ബാധിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി.
Your point of view caught my eye and was very interesting. Thanks. I have a question for you.