ഗുജറാത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ റെഡ് അലർട്ട് ; ഹിമാചലിൽ ഓറഞ്ച് അലർട്ട്

ഗുജറാത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ റെഡ് അലർട്ട് ; ഹിമാചലിൽ ഓറഞ്ച് അലർട്ട്

ഗുജറാത്തിലും ഉത്തരാഖണ്ഡിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. (ജൂലൈ 21 മുതൽ 24 വരെ )വരുന്ന മൂന്ന് ദിവസങ്ങളിൽ ഗുജറാത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നും ഐ എം ഡി. ഉത്തരാഖണ്ഡിൽ ജൂലൈ 21-22 വരെ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ, ഹിമാചൽ പ്രദേശ് ഉൾപ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിലും അരുണാചൽ പ്രദേശ്, അസം, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ഇൻറീരിയർ കർണാടക, കേരളം, മാഹി, മറാത്ത്വാഡ, തീരദേശ ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന എന്നിവിടങ്ങളിലെ സ്ഥലങ്ങളിൽ ഇന്ന്, അതായത് ജൂലൈ 21 ന് ശക്തമായ മഴയും IMD പ്രവചിച്ചിട്ടുണ്ട്.

ഡൽഹിയിൽ നേരിയ മഴയും ഇടിമിന്നലും ഉണ്ടാകും. മേഘവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. അടുത്ത മൂന്ന് ദിവസം ഡൽഹിയിൽ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ്.

കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, കംഗ്ര (ധർമ്മശാല, ജയ്സിംഗ്പൂർ), മാണ്ഡി (സർകഘട്ട്, ധർമ്മപൂർ, സ്ലാപ്പർ, കോട്ലി, മാണ്ഡി, സുന്ദർനഗർ), ഹമീർപൂർ (സുജൻപൂർ തിഹ്റ, ഹാമിർപൂർ), ബിലാസ്പൂർ (സ്വർഘട്ട്, ബിലാസ്പൂർ) എന്നിവയാണ് മഴ പ്രവചിക്കുന്ന ജില്ലകൾ.

20 മുതൽ 22 വരെ ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലെ സ്ഥലങ്ങളിൽ കനത്ത മഴയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. 22, 23 തീയതികളിൽ ഗംഗാനദി പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലും മഴ. ജൂലൈ 23, 24 തീയതികളിൽ ബീഹാറും അടുത്ത അഞ്ച് ദിവസത്തേക്ക് ഒഡീഷ, വിദർഭ, ഛത്തീസ്ഗഡ്, തീരദേശ & ദക്ഷിണ ഇൻ്റീരിയർ കർണാടക എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കാം.

കൂടാതെ, ജൂലൈ 21 മുതൽ 24 വരെ പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കപ്പെടുന്നു. 22 മുതൽ 24 വരെ പടിഞ്ഞാറൻ രാജസ്ഥാൻ, കിഴക്കൻ ഉത്തർപ്രദേശ്; പഞ്ചാബ് ജൂലൈ 22, 23 തീയതികളിലും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത 5 ദിവസങ്ങളിൽ മഴ സാധ്യത.

വടക്ക് കിഴക്കൻ ഇന്ത്യയിൽ, അടുത്ത നാല് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയും പ്രവചിക്കപ്പെടുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment