യു.എ.ഇയില്‍ റമദാന്‍ തിങ്കളാഴ്ച, അമേരിക്കയില്‍ ചൊവ്വാഴ്ചയെന്ന് ജ്യോതിശാസ്ത്രജ്ഞര്‍
അമേരിക്കയില്‍ ഈ വര്‍ഷത്തെ റമദാന്‍ മാര്‍ച്ച് 11 നും ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 10 നും ആകാന്‍ സാധ്യതയെന്ന് ആസ്‌ട്രോണമിക്കല്‍ വിദഗ്ധര്‍. വടക്കേ അമേരിക്കന്‍ ഫിഖ്ഹ് കൗണ്‍സിലാണ്് ( The Fiqh Council of North America) ഇക്കാര്യം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ കൗണ്‍സില്‍ ഓഫ് ഫത്വ ആന്റ് റിസര്‍ച്ച് (European Council of Fatwa and Research (ECFR) ഉം റമദാന്‍ മാസപ്പിറവി സംബന്ധിച്ച് ജ്യോതിശാസ്ത്ര കണക്കുകള്‍ പരിഗണിക്കുന്നുണ്ട്.
വടക്കേ അമേരിക്കയില്‍ ചന്ദ്രന്‍ സൂര്യനേക്കാള്‍ 5 ഡിഗ്രി ഉയരത്തിലാകും ന്യൂ മൂണ്‍ സംഭവിക്കുന്ന മാര്‍ച്ച് 10 നുണ്ടാകുക. അതിനാലാണ് റമദാന്‍ 1 മാര്‍ച്ച് 11 തിങ്കളാഴ്ചയായി തീരുമാനിച്ചത്.
റമദാന്‍ പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി ദിനത്തിലാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഏപ്രില്‍ 8 നാണ് ന്യൂമൂണ്‍. അതിനാല്‍ ഏപ്രില്‍ 10 ബുധനാഴ്ചയാകും ഈദുല്‍ ഫിത്വറെന്നും The Fiqh Council of North America അറിയിച്ചു.
യു.എ.ഇയിലെ ജ്യോതിശാസ്ത്രജ്ഞരും ഈ വര്‍ഷത്തെ ഈദുല്‍ ഫിത്തര്‍ (Eid ul Ftir) അഥവാ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10 ബുധനാഴ്ചയാവാന്‍ സാധ്യതയെന്നാണ് പറയുന്നത്. എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ അസോസിയേഷനാണ് ഇതുസംബന്ധിച്ച നിഗമനങ്ങള്‍ വെളിപ്പെടുത്തിയത്.
നേരത്തേ കണക്കുകൂട്ടിയതിലും ഒരു ദിവസം വൈകിയായിരിക്കും ചെറിയ പെരുന്നാള്‍ എത്തുക. ശവ്വാലിലെ ചന്ദ്രക്കല കാണാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണമായി എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ ചൂണ്ടിക്കാട്ടുന്നത്. റമദാന്‍ മാസം അവസാനിച്ച് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുമ്പോഴാണ് ഈദുല്‍ ഫിത്തര്‍ ദിനം.