കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യത. കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
അതേസമയം അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും. metbeat weather ഈ മാസം ഇരുപത്തിയഞ്ചോടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് കഴിഞ്ഞ ഫോർകാസ്റ്റുകളിൽ പറഞ്ഞിരുന്നു.
തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു.
മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21 ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും imd. വടക്കൻ കേരളത്തിൽ ഇന്ന് (മെയ് 20) ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും മെയ് 20 ,21 ,23 ,24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത.
അതേസമയം തമിഴ്നാട്ടിലും കനത്ത മഴ തുടരുകയാണ്. മധുരയിൽ മഴക്കെടുതിയിൽ രണ്ട് സ്ത്രീകളും 10 വയസ്സുകാരനും മരിച്ചു.
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്.
updating 7:15 pm
Tag: Rain updates kerala: Heavy rain; Red alert in four districts, orange alert in three districts