മഴ, മിന്നൽ പ്രളയം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
കേരളത്തിൽ കുറഞ്ഞ സമയത്തിനുള്ളില്‍ പലയിടത്തും കൂടുതല്‍ മഴ ലഭിക്കുകയും, മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാലും പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളതെന്നും എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ നിലവില്‍ പ്രവർത്തിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി .
മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സംസ്ഥാനത്തൊട്ടാകെ 8 ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-5199242328337733&output=html&h=327&slotname=6432038872&adk=1983889831&adf=535649311&pi=t.ma~as.6432038872&w=393&abgtt=6&lmt=1716475480&rafmt=1&format=393×327&url=https%3A%2F%2Fmetbeatnews.com%2Flow-pressure-formed-near-kerala-cyclone-rimal%2F&host=ca-host-pub-2644536267352236&fwr=1&fwrattr=true&rpe=1&resp_fmts=3&sfro=1&wgl=1&uach=WyJBbmRyb2lkIiwiMTAiLCIiLCJSZWRtaSBOb3RlIDkgUHJvIE1heCIsIjg3LjAuNDI4MC4xMDEiLG51bGwsMCxudWxsLCIiLG51bGwsMF0.&dt=1716475478548&bpp=8&bdt=671&idt=272&shv=r20240521&mjsv=m202405210101&ptt=9&saldr=aa&abxe=1&cookie=ID%3D30c3d7b9c8f913a5%3AT%3D1700798724%3ART%3D1716475475%3AS%3DALNI_Ma5iHr_NqcAAcIjatny-4fPKoyLzg&gpic=UID%3D00000c962435689d%3AT%3D1700798724%3ART%3D1716475475%3AS%3DALNI_MaVOZqrKau8eSi6FA0pwnQMNAqZTw&eo_id_str=ID%3Dad921d372a463215%3AT%3D1706620044%3ART%3D1716475475%3AS%3DAA-AfjamDvL23TI4yQHT9hG0QNKP&prev_fmts=0x0%2C393x327%2C393x327%2C393x327&nras=1&correlator=7828522761286&frm=20&pv=1&ga_vid=1590581177.1701079634&ga_sid=1716475480&ga_hid=1860514681&ga_fc=1&u_tz=330&u_his=2&u_h=873&u_w=393&u_ah=873&u_aw=393&u_cd=24&u_sd=2.75&dmc=4&adx=0&ady=4185&biw=393&bih=733&scr_x=0&scr_y=665&eid=44759875%2C44759926%2C44759837%2C31081563%2C31083822%2C95331687%2C95331983%2C31083939%2C31083182%2C95331711%2C95334156&oid=2&pvsid=1614839459067059&tmod=1600697231&uas=0&nvt=1&ref=https%3A%2F%2Fmetbeatnews.com%2F&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C733%2C393%2C733&vis=1&rsz=o%7C%7CeEbr%7C&abl=CS&pfx=0&fu=128&bc=31&bz=1&psd=W251bGwsbnVsbCxudWxsLDNd&ifi=5&uci=a!5&btvi=3&fsb=1&dtd=1719