കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും
വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ കാറ്റും മഴയും. വടക്കൻ കേരളത്തെ കൂടാതെ മധ്യകേരളത്തിലും മഴക്കൊപ്പം കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ആലപ്പുഴ, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – തീരങ്ങളിൽ 17/08/2025 (ഇന്ന്) മുതൽ 19/08/2025 വരെയും, ലക്ഷദ്വീപ് തീരത്ത് 17/08/2025 (ഇന്ന്) മുതൽ 20/08/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
17/08/2025 മുതൽ 19/08/2025 വരെ: കേരള – കർണാടക – തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും, ലക്ഷദ്വീപ് തീരത്ത് 17/08/2025 (ഇന്ന്) മുതൽ 20/08/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വിദർഭയ്ക്ക് മുകളിൽ മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. കൂടാതെ കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്.
Tag:Strong winds accompanied by rain in various districts of Kerala