കനത്ത മഴയിൽ ജലസംഭരണികൾ നിറയുന്നു; വൈദ്യുത ബോർഡിന് ആശ്വാസം

കനത്ത മഴയിൽ ജലസംഭരണികൾ നിറയുന്നത് വൈദ്യുത ബോർഡിന് ആശ്വാസം. കേരളത്തിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ജലസംഭരണികളിൽ 50 ശതമാനം വെള്ളം എത്തി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 75.442 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടുകളിൽ ഒഴുകിയെത്തി.

ഇപ്പോൾ ലഭിച്ച മഴ വൈദ്യുത ബോർഡിന് ആശ്വാസം നൽകുന്നതാണ്. മഴക്കൊപ്പം ആഭ്യന്തര വൈദ്യുത ഉൽപാദനം കുറച്ചു നിർത്തിയതും ജലശേഖരം ഉയരുന്നതിന് കാരണമായി.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2341.38 അടിയായി ഉയർന്നു. സംഭരണശേഷിയുടെ 39%.

കനത്ത മഴയിൽ ജലസംഭരണികൾ നിറയുന്നു; വൈദ്യുത ബോർഡിന് ആശ്വാസം
കനത്ത മഴയിൽ ജലസംഭരണികൾ നിറയുന്നു; വൈദ്യുത ബോർഡിന് ആശ്വാസം

മറ്റ് അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്നലെ പെയ്ത മഴയുടെ കണക്ക് ഇങ്ങനെ

പമ്പ 94 മി.മീ, കക്കി 102, ഷോളയാര്‍ 35, ഇടമലയാര്‍ 73.4, കുണ്ടള 18.6, മാട്ടുപ്പെട്ടി 32, കുറ്റ്യാടി 81, തര്യോട് 66.6, പൊന്മുടി 63, നേര്യമംഗലം 69, ലോവര്‍പെരിയാര്‍ 57 മി.മീ. സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ 1021.113 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോര്‍ഡ് ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഒഴുകിയെത്തിയത് 805.168 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ്. കരുതല്‍ സംഭരണം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പ്പാദനം വെട്ടിക്കുറച്ചത് തുടരുകയാണ്. ഇന്നലെ 16.3646 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഉത്പ്പാദനം. 74.2754 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. ഇതില്‍ 57.9108 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചതാണ്. പന്നിയാര്‍ വൈദ്യുതി നിലയത്തില്‍ ഇന്നലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതേയില്ല.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) മഴ കണക്കെടുപ്പ് ഔദ്യേഗികമായി അവസാനിച്ചെങ്കിലും കേരളത്തിൽനിന്ന് കാലാവർഷം വിട പറഞ്ഞിട്ടില്ല. എങ്കിലും ഒക്ടോബർ 1 മുതൽ ഉള്ള മഴയുടെ കണക്ക് തുലാവർഷം മഴയുടെ കണക്കിലാണ് വരുക.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം)ത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തുലാമഴ എത്താന്‍ കാലവര്‍ഷം വിടവാങ്ങണം

ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി കാലവര്‍ഷം വിടവാങ്ങിയ ശേഷമേ തുലാവര്‍ഷം എത്തുകയുള്ളൂ. കേരളത്തില്‍ നിന്നാണ് അവസാനമായി കാലവര്‍ഷം വിടവാങ്ങുന്നത്. തെക്കുപടിഞ്ഞാറന്‍ വിന്റ് പാറ്റേണ്‍ മാറി വടക്കു കിഴക്കന്‍ വിന്റ് പാറ്റേണിലേക്ക് മാറേണ്ടതുണ്ട്. ഒക്ടോബര്‍ പകുതിയെങ്കിലും ആകുമ്പോഴേ തുലാവര്‍ഷം എത്തുകയുള്ളൂവെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിഗമനം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment