മഴ: പെരിയാർ തീരത്ത് ജാഗ്രത; വീടിന് മുകളിൽ മരം വീണ് അപകടം

മഴ: പെരിയാർ തീരത്ത് ജാഗ്രത; വീടിന് മുകളിൽ മരം വീണ് അപകടം

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുകയാണ്. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീട് ഭാഗീകമായി തകർന്നിട്ടുണ്ട്. പുതുവൽ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണ വീട് തകർന്നത്. പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെടുകയായിരുന്നു .

അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്ക് പറ്റി . കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്റെ വീടാണ് ശക്തമായ മഴയിൽ തകർന്ന വീണത്. മൂന്നാർ ദേവികുളം കോളനിയിൽ വീടിനു മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞു വീണ് അപകടം ഉണ്ടായി. വിൽസൻ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകൾ വന്നു പതിച്ചത് . വിൽസനും ഭാര്യയും രണ്ടു കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

മഴ: പെരിയാർ തീരത്ത് ജാഗ്രത

മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. പാംബ്ല ഡാമിൻ്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. രണ്ട് ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ് നിലവിൽ. പെരിയാർ തീരത്ത് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി പോയി. നദിക്ക് കുറുകെ മറുകര എത്താൻ 400 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാതയാണ് ഇത്. എറണാകുളം കോതമംഗലത്ത് കിഴക്കൻ മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി പോയി.

ബ്ലാവനയിൽ ജങ്കാർ സർവ്വീസ് നിലക്കുകയും ചെയ്തതോടെ ആറും ഏഴും വാർഡിലെ ജനങ്ങൾ ദുരിതത്തിലായിരുക്കുകയാണ്. അതുപോലെ ഇടുക്കി രാജാക്കാട് – മൈലാടും പാറ റൂട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കൾ കാട് കോളനിക്ക് സമീപമാണ് മരം വീണത് ഗതാഗത തടസ്സം നേരിട്ടിരിക്കുന്നത്. മരം മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങി.

അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി

കൊല്ലത്ത് അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി തുടങ്ങി. പാലരുവിയിലും തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലും കനത്ത നീരൊഴുക്ക് ഉണ്ട്. ഈ രണ്ട് വെള്ളച്ചാട്ടത്തിലേക്കും ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. മരം കടപുഴകി വീണ് അച്ചൻകോവിൽ അലി മുക്ക് വനപാതയിൽ ഗതാഗതം തടസ്സമുണ്ടായി ഉണ്ടായി.

കനത്ത മഴയുടെ സാഹചര്യത്തില്‍ ബുധനാഴ്ച വൈത്തിരി എന്‍ ഊര് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment