റെയിൽവേ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യന്‍ റെയില്‍വേ ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വരും വര്‍ഷത്തിലേക്കുള്ള 9900 ലോക്കോ പൈലറ്റ് തസ്തികകളിലേക്കുള്ള പത്ര വിജ്ഞാപനമാണ് ആര്‍ആര്‍ബി പുറത്തിറക്കിയിട്ടുള്ളത്. അപേക്ഷകർ ചുവടെ നല്‍കിയ വിശദാംശങ്ങള്‍ വായിച്ച് മനസിലാക്കുക.
വിജ്ഞാപനം
ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആര്‍ആര്‍ബി പുറത്തിറക്കിയത് മാര്‍ച്ച് 24നാണ്. 9900 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആര്‍ആര്‍ബി ഏപ്രില്‍ 9ന് വിശദമായ ലോക്കോ പൈലറ്റ് വിജ്ഞാപനം പുറത്തിറക്കും. ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദാംശങ്ങളറിയാൻ സാധിക്കും.
അപേക്ഷ ആരംഭിക്കുന്ന തീയതി ഏപ്രില്‍ 10, 2025 ആണ്
അപേക്ഷ അവസാനിക്കുന്ന തീയതി മെയ് 9, 2025 ആണ്.
പ്രായപരിധി
18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം, കൂടെ ഐടിഐ യോഗ്യതയും ആവശ്യമാണ്. അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാൻ സാധിക്കും.
ശമ്പളം
20,000 നടുത്ത് ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.
ഒഴിവുള്ള സോണുകള്‍
സെന്‍ട്രല്‍ റെയില്‍വേ : 376
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 700
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ : 1461
ഈസ്‌റ്റേണ്‍ റെയില്‍വേ : 768
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ : 508
നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ : 100
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ : 125
നോര്‍ത്തേണ്‍ റെയില്‍വേ : 521
നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ : 679
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ : 989
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 568
സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ : 796
സതേണ്‍ റെയില്‍വേ : 510
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 759
വെസ്‌റ്റേണ്‍ റെയില്‍വേ: 885
മെട്രോ റെയില്‍വേ കൊല്‍ക്കത്ത : 225
വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. വിശദവിവരങ്ങള്‍ക്ക് ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.rrbcdg.gov.in/ സന്ദര്‍ശിക്കുക.