വില്പനയ്ക്ക് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച കാടമുട്ട വിരിഞ്ഞു
പാലക്കാട്ട് കടുത്ത ചൂടിൽ കാടമുട്ട വിരിഞ്ഞു. പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂ ക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടണ്ണമാണു വിരിഞ്ഞത്.
കുട്ടയിൽ വച്ച കവർ അനങ്ങു ന്നതായി കടയിലെത്തിയ ആളാ ണു കണ്ടത്. അടുത്ത നിമിഷം തോടു പൊട്ടിച്ചു കാടക്കുഞ്ഞു പുറത്തു വന്നതായി കടയുടമ പി. പ്രലോഭ് കുമാർ പറഞ്ഞു.
വിൽപനയ്ക്കായി പ്ലാസ്‌റ്റിക് കവറിൽ സൂക്ഷിച്ച കാടമുട്ട കനത്ത ചൂടിനെത്തുടർന്ന് വിരിഞ്ഞപ്പോൾ. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ നിന്നുള്ള കാഴ്‌ച. ചിത്രം കടപ്പാട്: മനോരമ
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ 42.8 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. സാധാരണ ഇങ്ങനെ മുട്ടകൾ വിരിയാറില്ലെങ്കിലും അപൂർ വമായി സംഭവിക്കാറുണ്ടെന്നു പാലക്കാട് തിരുവിഴാംകുന്ന് കേരള വെറ്ററിനറി ആൻഡ് അനി മൽ സയൻസ് യൂണിവേഴ്സിറ്റി ഏവിയൻ റിസർച് സ്‌റ്റേഷൻ ഡയറക്‌ടർ ഡോ. ഹരികൃഷ്‌ണൻ പറഞ്ഞു.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS