റംബൂട്ടാൻ അല്ല ; കേരളത്തിൽ എളുപ്പം വളരുന്ന മധുരമൂറും പുലാസൻ പഴത്തെ കുറിച്ചറിയാം

റംബൂട്ടാൻ അല്ല ; കേരളത്തിൽ എളുപ്പം വളരുന്ന മധുരമൂറും പുലാസൻ പഴത്തെ കുറിച്ചറിയാം

കണ്ടാൽ റമ്പൂട്ടൻ എന്ന് തോന്നിക്കുന്ന ഒരു ഫലം. പേര് പുലാസൻ, മരം കണ്ടാൽ ഒരു അലങ്കാര വൃക്ഷമെന്നേ തോന്നൂ. 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ മരം കേരളത്തിലെ കാലാവസ്ഥയിൽ നന്നായി കായ്ക്കും. ഇലകളുടെ അടിവശത്തെ ഇളംനീല നിറവും പട്ടുപോലുള്ള രോമങ്ങളുമായി കാഴ്ചയിലും ഭംഗിയുള്ള ചെടി. ഇത്‌ കണ്ടാല്‍ റംബൂട്ടാന്റെ അപരനെന്ന് തോന്നുമെങ്കിലും
നല്ല മധുരമുള്ള പഴത്തിന് റംബൂട്ടാനെക്കാൾ വലിപ്പവും കുരുവിൽ നിന്ന് വേഗം അടരുമെന്ന പ്രത്യേകതയുമുണ്ട്.
 
ഈ പഴം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കും, പഴച്ചാറ് ഒന്നാംതരം അണുനാശിനിയാണ്. ത്വക്ക്‌രോഗ ചികിത്സയിലും പഴങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പനികുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പുലാസന് കഴിവുണ്ട്.

അലങ്കാരത്തിനും കൂടി ഇണങ്ങുന്ന എല്ലാവർക്കും ഇഷ്ടമാവുന്ന ഫലവൃക്ഷമാണ് ഇത്. ചക്കയുടെ മുള്ളുപോലുള്ള പുറംഭാഗം കണ്ടാന്‍ കുഞ്ഞന്‍ ചക്കയാണെന്നേ തോന്നൂ. ചെറിയ ഇലകളോടുകൂടിയ പഴക്കുലകളിൽ 10 മുതല്‍ 25 വരെ കായ്കൾ ഉണ്ടാകും. മലയന്‍ പദമായ പുലസ് എന്ന വാക്കില്‍ നിന്നാണ് പുലാസന്‍ എന്ന പേര് ഉണ്ടായത്. കുപ്പിയുടെ അടപ്പു തിരിക്കുന്ന പോലെ ഒന്നു വളച്ചുതിരിച്ചാല്‍ ഇതിന്റെ കായ് പൊട്ടിക്കാം. അങ്ങനെയാണ് ഈ പേരുവന്നത് എന്നു പറയുന്നുണ്ട്.

ബഡ്ഡിംഗ് വഴി ഉത്പാദിപ്പിച്ച തൈകളാണ് കൃഷിക്ക് അനുയോജ്യമായത്. പകല്‍ നല്ല ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ പുലാസൻ മരത്തിൽ കുലകളായി പൂക്കള്‍ വിടരും. രണ്ടു തരമുണ്ട് പുലാസന്‍ മരം. ആണ്‍ പൂക്കള്‍ മാത്രം ഉള്ളവയും ദ്വിലിംഗ പുഷ്പങ്ങള്‍ മാത്രം ഉത്പാദിപ്പിക്കുന്നവയും ഉണ്ട്. എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ വേണം പുലാസന്‍ ബഡ്ഡ് തൈകള്‍ നടേണ്ടത്. വളരുന്നതിനനുസരിച്ച് വളംചേത്തു നൽകുകയും വേണം.

മൂന്നാംവര്‍ഷം ബഡ്ഡുതൈകള്‍ കായ്ക്കും. വിത്തുപാകി കിളിര്‍പ്പിക്കുന്ന തൈകള്‍ കായ്ക്കാന്‍ സമയമെടുക്കും. ആദ്യകാലങ്ങളില്‍ തൈകളെ തണല്‍ നല്‍കി പരിപാലിക്കുക . റംബൂട്ടാനെക്കാളും കുറച്ചു സ്ഥലം മതി ഇതിന്. എന്നാൽ ഈ രണ്ട് ഫലങ്ങൾ കാഴ്ചയിൽ ഏറെ കുറെ സാമ്യം പുലർത്തുന്നവയുമാണ്. റംബൂട്ടാൻ ഫലത്തിന്റെ പുറംഭാഗം മുള്ളു പോലെയാണെങ്കിൽ പുലാസൻ ഫലത്തിന് ചെറിയ മുഴപോലെയാണ് പുറം ഭാഗം. എന്നാലും ഇവയുടെ രുചി ഏകദേശം ഒരുപോലെ തന്നെ. കൃഷി ചെയ്യുമ്പോൾ പരിചരണവും സമാനമായ രീതിയിൽ തന്നെയാണ്.  പുലാസൻ  കായ്ക്കണമെങ്കിൽ നല്ല രൂപത്തിൽ വെയിൽ ലഭിക്കണം.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.