കാലാവസ്ഥ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല ; യാത്ര റദ്ദാക്കിയതായി വത്തിക്കാൻ
ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു.
ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം ചികിത്സയിലാണ്. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. യാത്ര ഒഴിവാക്കണമെന്ന ആരോഗ്യവിദഗ്ധരുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം എന്ന് വത്തിക്കാനിലെ വക്താവ് മറ്റെയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ ഒന്നു മുതൽ മൂന്നു വരെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത് ഫെയ്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങാനായിരുന്നു തീരുമാനം. ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും നേരത്തെ വത്തിക്കാൻ അറിയിച്ചിരുന്നു.
Your point of view caught my eye and was very interesting. Thanks. I have a question for you.