മുല്ലപ്പെരിയാർ ഉൾപ്പെടെ 9 പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ ഉൾപ്പെടെ 9 പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഉൾപ്പെടെ 9  ഉൾപ്പെടെ 9 പുതിയ ഡാമുകൾ നിർമിക്കുന്നതിന് സർക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പ്രളയ നിയന്ത്രണത്തിനായി പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ പ്രളയ പ്രതിരോധ ഡാമുകൾ നിർമിക്കാനും സർക്കാർ നടപടി തുടങ്ങിയെന്ന് മന്ത്രി. ഇതിൽ മൂന്നു ഡാമുകളുടെ നിർമാണവുമായി ബന്ധപ്പെട്ട പഠനം പൂർത്തിയായതായും മന്ത്രി സഭയിൽ പറഞ്ഞു.

129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ മുൻനിർത്തിയാണ് പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ തീരുമാനം എടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.പി.ആർ തയാറാക്കി. കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടർന്നുവരുന്നു. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയുമാണ് ഈ വിഷയത്തിൽ കേരളത്തിന്റെ നയമെന്ന് മന്ത്രി സഭയിൽ പറഞ്ഞു.

കാവേരി ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം പാമ്പാർ സബ് ബേസിനിൽ മൂന്നു പദ്ധതികളിലായി മുന്നു ഡാമുകൾക്ക് വേണ്ടി തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ പഠനം നടത്തി. പാമ്പാർ നദീതടത്തിൽ നിന്ന് കേരളത്തിന് അനുവദിച്ച 3 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാർ സബ് ബേസിനിൽ ചെങ്കല്ലാർ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിശേരി ഡാം, തലയാർ പദ്ധതിയിൽ ഉൾപ്പെടുത്തി ലോവർ ചട്ട മൂന്നാർ ഡാം, വട്ടവട പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകൾ നിർമിക്കുവാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

കാവേരി നദീ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഭവാനി ബേസിനിൽ അനുവദിച്ച 6 ടി.എം.സി ജലത്തിൽ നിന്ന് 2.87 ടി.എം.സി ജലം ഉപയോഗിക്കുന്നതിനായി അട്ടപ്പാടി ചിറ്റൂരിൽ ശിരുവാണി പുഴയ്ക്ക് കുറുകേ ഡാം നിർമിക്കുന്നതിനുള്ള പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇതിന്റെ വിശദമായ പദ്ധതി രേഖ കേന്ദ്ര ജലകമ്മിഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടി പുഴയുടെ പോഷക നദിയായ കാരപ്പാറ പുഴയിൽ അണക്കെട്ട് നിർമിക്കാനും പദ്ധതി ഉണ്ട്. ഇതുവഴി ചാലക്കുടി പുഴയിൽ പ്രളയം തടയുന്നതിനും ജലവൈദ്യുതി ഉത്പാദനത്തിനും കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനും ജലം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 2019 ലെ പ്രളയത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ അമ്പിട്ടാൻപൊട്ടിയിൽ പ്രളയ നിയന്ത്രണ അണക്കെട്ടിന്റെ സാധ്യതാ പഠനത്തിനായുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment