കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണു
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 1ന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. കനത്ത മഴയിലാണ് മേൽക്കൂര തകർന്നു വീണത്. വിമാനത്താവളത്തിനു പുറത്തുള്ള ഓവർഹാങ്ങിന്റെ വിശാലമായ ഒരു ഭാഗം നടപ്പാതയിലേക്ക് ഒലിച്ചുപോയി. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയും ഇടിമിന്നലും കാരണം 17 രാജ്യാന്തര വിമാനങ്ങൾ ഉൾപ്പെടെ 49 വിമാനങ്ങൾ ഡൽഹിയിൽ ഇറക്കാതെ വഴിതിരിച്ചു വിട്ടിരുന്നു.
‘‘മെയ് 24 ന് രാത്രിയിൽ ഡൽഹിയിൽ ശക്തമായ ഇടിമിന്നലും കനത്ത മഴയും ലഭിച്ചിരുന്നു. പുലർച്ചെ 2 മണിയോടെ 30 മുതൽ 45 മിനിറ്റിനുള്ളിൽ നഗരത്തിൽ 80 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ കാറ്റും വീശി അടിച്ചു. പെട്ടെന്നുള്ള മഴ വിമാനത്താവള പരിസരത്തും താൽക്കാലികമായി വെള്ളം കെട്ടിനിൽക്കാൻ കാരണം ആവുകയും ചെയ്തു. ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഭാഗികമായി ബാധിച്ചുവെന്ന് ’’ – അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Tag: Part of Delhi airport roof collapses due to heavy rain