ജൈവകൃഷി വീട്ടിൽ ചെയ്യുമ്പോൾ ചെയ്യാവുന്ന ജൈവ കീടനിയന്ത്രണ രീതികൾ

ജൈവകൃഷി വീട്ടിൽ ചെയ്യുമ്പോൾ ചെയ്യാവുന്ന ജൈവ കീടനിയന്ത്രണ രീതികൾ

ഒരു കൊച്ചു അടുക്കളത്തോട്ടം ഇപ്പോൾ എല്ലാ വീടുകളിലും ഉണ്ടാകാറുണ്ട്. എന്നാൽ അടുക്കള തോട്ടത്തിൽ നിന്ന് നല്ല വിളവ് കിട്ടണമെങ്കിൽ നല്ല പരിപാലനം ആവശ്യമാണ്. മഴക്കാലം മണ്ണിലൂടെ പകരുന്ന രോഗങ്ങളുടെ കാലം കൂടിയാണ്. ബാകടീരിയൽ വാട്ടം, ദ്രുതവാട്ടം, കരിവള്ളിക്കേട്, ഇലപ്പുള്ളി എന്നിവ പ്രധാന രോഗങ്ങളാണ്. ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ജൈവവളം അടിസ്‌ഥാന വളമായി നൽകിയാൽ ഈ രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും. ഒരു സെന്റിന് 100 കിലോ അളവിൽ ആവശ്യമായി വരും . അടിവളമായി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പല തവണയായി മേൽവളമായും ഇവ നൽകാൻ പറ്റും . കേരള കാർഷിക സർവകലാശാലാകേന്ദ്രങ്ങളിൽ ട്രൈക്കോഡെർമ ലഭിക്കും.

100 കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളത്തിൽ ഒരു കിലോ ട്രൈക്കോഡെർമ ചേർത്തു നന്നായി ഇളക്കി ചെറുതായി നനച്ച് വീണ്ടും ഇളക്കി തണലിൽ നനഞ്ഞ ചണച്ചാക്കു കൊണ്ടു മോഡിയിടണം. 3 ദിവസത്തിലൊരിക്കൽ ചെറുതായി നനച്ച് വിണ്ടും ഇളക്കി മൂടി വെക്കുക . രണ്ടാഴ്ച്‌ച കൊണ്ട് ട്രൈക്കോഡെർമ എന്ന കുമിളിൻ്റെ പച്ചനിറത്തിലുള്ള പൂപ്പൽ വളരും. നെല്ലു കുത്തുന്ന മില്ലിൽനിന്നു ലഭിക്കുന്ന ഉമിച്ചാരം രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന സിലിക്കോൺ അടങ്ങിയതായതിനാൽ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്. അടിസ്‌ഥാനവളത്തോടൊപ്പം സെന്റൊന്നിന് 50 കിലോ വരെ ഇവ ചേർക്കാവുന്നതാണ്.

നന്നായി വെള്ളം ഒഴിക്കുക, നന്നായി പരിപാലിക്കുക, നല്ല മണ്ണ് എന്നിവയെല്ലാം അടുക്കളത്തോട്ടത്തിലെ കൃഷിക്ക് നല്ല വിളവ് ലഭിക്കാൻ ആവശ്യമാണ്.

വിളകളുടെ ആരോഗ്യം ഉറപ്പു വരുത്താൻ ആഴ്‌ചയിലൊരിക്കൽ എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഹരിതകഷായം എന്നിവ മാറി മാറി കളിച്ചു കൊടുക്കാം . അടുക്കളത്തോട്ടത്തെ നശിപ്പിക്കുന്ന പച്ചത്തുള്ളൻ, മുഞ്ഞ എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ എമൽഷൻ ആഴ്‌യിലൊരിക്കൽ കളിക്കണം. ഇലയുടെ അടിയിൽ കാണുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി അവിടവിടെയായി തൂക്കിയിടുക . പയറിലെ ചാഴിയെ അകറ്റാനുള്ള വെളിച്ചക്കെണിയായി പന്തം വൈകുന്നേരം 6 മുതൽ 7 മണി വരെ വെച്ചുകൊടുക്കാവുന്നതാണ് . മിത്രകീടമായ ചിലന്തികളുണ്ടെങ്കിൽ നിയന്ത്രണം എളുപ്പമാക്കാൻ കഴിയും. ഇതിനായി പുതയെന്ന നിലയിൽ വൈക്കോൽ നിക്ഷേപിക്കുക. പാവലും പടവലവും കൃഷി ചെയ്യുമ്പോൾ പന്തലിൽ തന്നെ വൈക്കോൽ വച്ചു കൊടുക്കണം.

Metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.