സി-ഡിറ്റിൽ ബി.ടെക്കുകാർക്ക് അവസരം; പരീക്ഷയില്ല, അഭിമുഖം മാത്രം
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേക്ക് താൽകാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തും.
നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ ഒഴിവുകളാണുള്ളത്. നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ B.Tech/ B.E (CS/IT)/ MCA, നെറ്റ് വർക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. CCNA, RHCE, MSCE സർട്ടിഫിക്കേഷനുകൾ അഭിലഷണീയം.
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 3 വർഷ Engineering Diploma in IT/ Computer Hardware or Electronics/ BCA/BSC (CS), സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. MCSE സർട്ടിഫിക്കേഷൻ അഭിലഷണീയം.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്കായി ജനുവരി 24 നു രാവിലെ 11 മുതൽ സി-ഡിറ്റ് ഓഫിസുകളിൽ വാക് – ഇൻ ഇന്റർവ്യൂ നടത്തും.
സി-ഡിറ്റ് സിറ്റി സെന്റർ (സ്റ്റാച്യൂവിലെ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്സിലെ ഓഫിസ്), സി-ഡിറ്റ് റീജിയണൽ സെന്റർ എറണാകുളം (ഡി ബ്ലോക്ക്, സെക്കന്റ് ഫ്‌ളോർ, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ, എറണാകുളം), സി-ഡിറ്റ് റീജിയണൽ സെന്റർ കണ്ണൂർ (ഫിഫ്ത് ഫ്‌ലോർ, റബ്‌കോ ഹൗസ് സൗത്ത് ബസാർ, കണ്ണൂർ) എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ.
ഉയർന്ന പ്രായപരിധി 35 വയസ്. താൽപര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9895788311, www.careers.cdit.org.