ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതിയില്ല, ഫോൺ ചാർജ്ജ് ചെയ്യാൻ ചൈനയിൽ വന്‍ ക്യൂ
ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി സെപ്തംബർ 6 -നാണ് ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ കര കയറിയത്. കനത്ത മഴയും മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയുള്ള കാറ്റുമായിരുന്നു ഹൈനാൻ പ്രവിശ്യയിൽ ഉണ്ടായത്. അതോടെ ഇവിടെ വൈദ്യുതി പൂർണ്ണമായും ഇല്ലാതാവുകയും ജനജീവിതം മൊത്തത്തിൽ താറുമാറാവുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. വൈദ്യുതി ഇല്ലാതായതോടെ ആളുകൾക്ക് ഫോൺ ചാർജ്ജ് ചെയ്യാനുള്ള സൗകര്യവും നഷ്ടമായി. അതോടെ സാധനങ്ങൾ വാങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ വന്നു. ‘കാഷ്‍ലെസ്സ് സൊസൈറ്റിയുടെ പോരായ്മ’ എന്ന കാപ്ഷനോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നു.
താല്ക്കാലികമായി ഉണ്ടാക്കിയിരിക്കുന്നൊരു സ്റ്റേഷനിൽ ആളുകൾ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്നതിനായി ക്യൂ നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. എഞ്ചിനാണ് ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിരവധി ഫോണുകൾ ഒരേ സമയം ചാർജ്ജ് ചെയ്യുന്ന കാഴ്ചയാണ് കാണാൻ പറ്റുക. ആ സമയത്ത് ബാക്കിയുള്ളവർ കാത്ത് നിൽക്കുകയാണ്, അവരുടെ ഊഴത്തിനായി. കുട്ടികളുമായി നിൽക്കുന്ന സ്ത്രീകളെ വരെ കാണാൻ സാധിക്കും. ഒരു കഷ്ണം ബ്രെഡ്ഡ് വേണമെങ്കിൽ പോലും ഇവിടെ മൊബൈൽ ഫോൺ ആവശ്യമാണ്.
ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. മുഴുവനായും സാങ്കേതിക വിദ്യയെ ആശ്രയിച്ച് ജീവിക്കുന്നതിന്റെ ഇത്തരം അപകടകരമായ ഫലത്തെ കുറിച്ചാണ് ആളുകൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. “ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളവും വൈദ്യുതിയും വിച്ചേദിക്കപ്പെട്ടപ്പോൾ, തങ്ങളുടെ പണമെല്ലാം മൊബൈൽ ഫോണുകളിലായതിനാൽ തന്നെ ചൈനക്കാർ തങ്ങളുടെ ഫോണുകൾ ചാർജ് ചെയ്യാൻ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .
സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ സാധ്യമല്ല എന്ന അവസ്ഥയിലാണ് ഇന്ന് ഭൂരിഭാഗം ജനങ്ങൾക്കും. ചൈനയിലും അതേ രീതി തന്നെയാണ്. മാത്രമല്ല, ഏറിയ പങ്കും സാങ്കേതികവിദ്യയെ ആശ്രയിച്ച് തന്നെയാണ് അവർ കാര്യങ്ങൾ ചെയ്യുന്നത്. പേയ്‍മെന്റുകളെല്ലാം തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് നടത്തുക. നോട്ടുകളായി പണം നൽകുക എന്ന രീതി ഇല്ലാതായി. അപ്പോൾ പിന്നെ മൊബൈൽ ഫോണുകൾ ഓഫായാൽ എന്ത് ചെയ്യാൻ പറ്റും ? അത്തരമൊരു സാഹചര്യമാണ് ഇപ്പോൾ ചൈനയിൽ ഉണ്ടായിരിക്കുന്നത്. അതിന്റെ ഭീകരാവസ്ഥ വ്യക്തമാക്കുന്ന ദൃശ്യമാണ് ചൈനയിൽ നിന്ന് കാണാൻ പറ്റുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page