തോണി മറിഞ്ഞുണ്ടായ അപകടത്തിൽ വയനാട്ടിൽ ഒരാൾ മരിച്ചു
പടിഞ്ഞാറത്തറക്കടുത്ത പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ഓട്ടോ ഡ്രൈവറും മുണ്ടക്കുറ്റി സ്വദേശിയുമായ മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരണപ്പെട്ടത്. ബാങ്ക്ക്കുന്ന്- തേർത്തുക്കുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാൻ സാധിച്ചില്ല. പ്രദേശത്ത് പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത് അപകടമുണ്ടായത്. അപകട സമയത്ത് തോണിയിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.
അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട മറ്റുള്ളവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ബാലകൃഷ്ണന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tag: A tragic boat capsizing incident in Wayanad has resulted in the death of one individual. Read more about the details and ongoing investigations.