Oman weather updates 5/03/24; വടക്കൻ ഒമാനിൽ ശക്തമായ മഴ തുടരുന്നു

Oman weather updates 5/03/24; വടക്കൻ ഒമാനിൽ ശക്തമായ മഴ തുടരുന്നു

വടക്കൻ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു.ഒമാനിലെ സഹം മേഖലയിൽ ഇപ്പോഴും ശക്തമായ മഴയാണ്. സോഹാർ മേഖലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഷിനാസ് മേഖലയിൽ ശക്തമായ മഴയിൽ ആലിപ്പഴ വർഷം ഉണ്ടായി.

മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറിൽ 27 മുതൽ 46 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും എന്നാണ് മുന്നറിയിപ്പ്.

ന്യൂനമർദ്ദത്തിന്റെ ഭാഗമായി പെയ്യുന്ന മഴയിൽ കടൽ പ്രക്ഷുബ്ധം ആവാനും സാധ്യത. രണ്ടു മുതൽ മൂന്നു കിലോമീറ്റർ വരെ വേഗത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയെന്നും, വാദികളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.