oman weather updates 04/08/24:കാലാവസ്ഥാ മുന്നറിയിപ്പ്; തിങ്കളാഴ്ച മുതൽ ജാഗ്രത പാലിക്കണം
ഒമാനിൽ നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ തിങ്കളാഴ്ച മുതൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ വിവിധ തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒപ്പം ഇടിമിന്നലിനും സാധ്യത. പ്രസ്താവനയിൽ പറയുന്നത് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ്.
തിങ്കളാഴ്ച മുതൽ ഏതാനും ദിവസത്തേക്ക് മഴ പ്രതീക്ഷിക്കാമെന്ന് നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. മഴ ശക്തമായാൽ വാദികൾ നിറഞ്ഞൊഴുകാനും പെട്ടെന്നുള്ള പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലാവസ്ഥാ സ്ഥിതിയിൽ വരും ദിവസങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ നിരിക്ഷിച്ചു വരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് അധികൃതർ പൊതുജനങ്ങളെ അറിയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ബുള്ളറ്റിനുകളും റിപ്പോർട്ടുകളും ജനങ്ങൾ ശ്രദ്ധിക്കണമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag