North india Heat wave 22/05/24: ഉഷ്ണതരഗം, റെഡ് അലർട്ട്
ഉത്തരേന്ത്യയിൽ മെയ് 25 വരെ തീവ്രമായ താപനില ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും മെയ് 23 മുതൽ ചൂട് കൂടുതലായി അനുഭവപ്പെടുമെന്ന് imd.
ഉഷ്ണതരംഗം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളിലെയും സ്കൂളുകൾ വേനൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നോയിഡയിൽ, 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം ഇപ്പോഴും ക്ലാസുകൾ നടക്കുന്ന സ്കൂളുകൾ ഉടൻ അടച്ചുപൂട്ടാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. ഈ അധ്യയന വർഷം മെയ് 11 മുതൽ ജൂൺ 30 വരെ എല്ലാ സ്‌കൂളുകളോടും വേനൽ അവധി നൽകാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലറിൽ അറിയിച്ചു.
ചൂടിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ, ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്ക് വാട്ടർ കൂളറുകൾ, വൈക്കോൽ ഷെൽട്ടറുകൾ, ഫ്രൂട്ട് ഐസ് ബോളുകൾ, താപനില നിരീക്ഷിക്കുന്നതിനുള്ള മതിൽ തൂക്കിയിടുന്ന തെർമോമീറ്ററുകൾ, വാട്ടർ ഷവറുകൾ എന്നിവ ലഭ്യമാക്കി മൃഗസംരക്ഷണ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ഡൽഹിയിൽ ഏറ്റവും കൂടിയ താപനില 47.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില 43-45 ഡിഗ്രി സെൽഷ്യസായി ഉയർന്നു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS