തുലാവര്‍ഷം വിടവാങ്ങിയെന്ന് കാലാവസ്ഥാ വകുപ്പ്
കേരളത്തിലും മാഹിയിലും ഉള്‍പ്പെടെ തുലാവര്‍ഷം വിടവാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. നാളെയ്ക്കകം തുലാവര്‍ഷം അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ ഇന്ന് വൈകിട്ടത്തെ ബുള്ളറ്റിനിലാണ് തുലാവര്‍ഷം വിടവാങ്ങിയ വിവരം കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്.
കേരളം, മാഹി, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കല്‍, രായലസീമ എന്നിവിടങ്ങളിലും തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവിടങ്ങളിലുമാണ് തുലാവര്‍ഷം അവസാനിച്ചത്.
വടക്ക് കിഴക്കൻ മൺസൂൺ രണ്ടുദിവസത്തിനകം വിടവാങ്ങാൻ സാധ്യതയെന്ന് ഇന്നലെ മെറ്റ്ബീറ്റ് വെതർ ഫോർകാസ്റ്റിൽ പറഞ്ഞിരുന്നു.
ജനുവരി 14, 15 തീയതികളില്‍ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്. മഴ കുറയുന്നതോടെ അടുത്ത ഒരാഴ്ച ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളില്‍ കുറച്ചു ദിവസമായി വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ദുര്‍ബലമാണ്. റായലസീമയിലെ ആരോഗ്യവാരത്താണ് ഏറ്റവും കുറഞ്ഞ താപനിലയായ 17 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.