നോർക്ക ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാം: ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠിക്കാൻ അവസരം

നോർക്ക ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാം: ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠിക്കാൻ അവസരം

ജർമ്മനിയിൽ  സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരം. നോർക്ക റൂട്ട്സ്  ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി 2025 മാർച്ച് അഞ്ചിന് തിരുവനന്തപുരത്ത് ഇൻഫോ സെഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിനോടൊപ്പം  ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് ഒഴിവുളള 20 സ്ലോട്ടുകളിലേയ്ക്കുളള സർട്ടിഫിക്കറ്റ് വെരിക്കേഷനും നടത്തുന്നതാണ്.

സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ പങ്കെടുക്കാൻ കഴിയുക ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുളള ജർമ്മൻ ഭാഷയിൽ B1 അല്ലെങ്കിൽ B2 ലെവൽ പാസായ (ഗോയ്‌ഥേ, ടെൽക് , OSD, TestDaf) വിദ്യാർത്ഥികൾക്കാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാർച്ച് ആറു മുതൽ 11 വരെ നടക്കുന്ന അഭിമുഖങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. താൽപര്യമുളള വിദ്യാർത്ഥികൾ തിരുവനന്തപുരം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ (പ്രിയദർശിനി പ്ലാനറ്റോറിയം, പിഎംജി ജംഗ്ഷൻ) രാവിലെ ഒൻപതു മണിക്ക് നേരിട്ടെത്തി രജിസ്റ്റർ ചെയ്യുക. 

ഇംഗ്ലീഷിൽ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. ആരോഗ്യ മേഖലയിൽ മുൻപരിചയം ഉണ്ടെങ്കിൽ (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും.  18 നും 27 നും ( as on March 1 st, 2025) ഇടയിൽ പ്രായമുളള കേരളീയരായ വിദ്യാർത്ഥികൾക്കാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. ജർമ്മനിയിൽ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്സിങ് ട്രെയിനിങ് പദ്ധതി വഴി ലഭിക്കും. 

ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത് നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് . www.norkaroots.org  www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)   ബന്ധപ്പെടാൻ സാധിക്കുന്നതാണ്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.