ജോലിക്ക് പോകാന്‍ ന്യൂസിലന്റോ ഓസ്‌ട്രേലിയയോ മികച്ചത്. അനുഭവം പറഞ്ഞ് മലയാളികള്‍
പഠനത്തിനും ജോലിക്കുമായി മലയാളികള്‍ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോള്‍ ഏതെല്ലാം രാജ്യങ്ങളില്‍ പോകണമെന്നതാണ് പലരുടെയും കണ്‍ഫ്യൂഷന്‍. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്ത ശേഷം കുടിയേറിയ മലയാളികളുടെ അനുഭവം അറിയാം. പലയിടത്തും മലയാളികള്‍ തുടക്കത്തില്‍ ഇഷ്ടപ്പെടുകയും പിന്നീട് രാജ്യം മാറുകയും ചെയ്യുന്ന പ്രവണതയാണ് കൂടുതലും കാണുന്നത്. കാരണം നമ്മുടെ സംസ്‌കാരവും ജീവിതരീതിയും എല്ലാം ഉള്‍പ്പെടും. ഓസ്‌ട്രേലിയ, ന്യൂസിലന്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പഠിക്കുകയും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തവരുടെ അനുഭവമാണ് ഇവിടെ പറയുന്നത്.
ഇരു രാജ്യങ്ങളിലും താമസിച്ച മലയാളികള്‍ അവിടങ്ങളിലെ ജീവിത സാഹചര്യം താരതമ്യം ചെയ്യുമ്പോള്‍ ഓസ്‌ട്രേലിയായേക്കാള്‍ ന്യൂസീലന്‍ഡ് മികച്ചതാണെന്നാണ് ചിലരുടെ അഭിപ്രായം. ന്യൂസീലന്‍ഡില്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളായ ജോ, വിനീത്, ഷാജു, ജിസ് എന്നിവരുടെ കണ്ടെത്തലുകളും അനുഭവവും വായിക്കാം.
യു.എസില്‍ പഠനം കഴിഞ്ഞ് 2013ല്‍ ന്യൂസീലന്‍ഡില്‍ എത്തിയ ജോ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ന്യൂസീലന്‍ഡിലുണ്ട്. സ്റ്റുഡന്റ് വിസയിലാണ് വിനീത് 2015ല്‍ ന്യൂസീലന്‍ഡില്‍ എത്തുന്നത്. 2015ല്‍ ന്യൂസീലന്‍ഡില്‍ നിന്നും ഓസ്ട്രലിയയിലേക്കു പോയ ഷാജു 2019ല്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നു. യു.കെയില്‍ നിന്നും 2016 ലാണ് ജിസ് ന്യൂസീലന്‍ഡില്‍ എത്തിയത്.
മറ്റൊരു മലയാളിയായ ഷാജു ഓക്‌ലന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിലാണ് ജോലി ചെയ്യുന്നത്. ഓസ്‌ട്രേലിയയിലെ ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂസീലന്‍ഡിലെ ജനങ്ങള്‍ കൂടുതല്‍ സോഷ്യലാണെന്നു ഷാജുവിന്റെ അഭിപ്രായം. ന്യൂസീലന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നാണ് സമീപകാലത്തെ മൈഗ്രേഷന്‍ കണക്കുകള്‍. സാമ്പത്തിക സുരക്ഷിതത്വം ആണ് ന്യൂസീലന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു പോകുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ജോ പറയുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലെ ജീവിത ചിലവ് ന്യൂസീലന്‍ഡിലേക്കാള്‍ വളരെ കൂടുതലാണെന്നും ഇദ്ദേഹം പറയുന്നു.
ഇതേക്കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക
ആരോഗ്യ സേവനത്തിൽ ഇന്ത്യ തന്നെ മികച്ചത്
ആരോഗ്യ സേവന കാര്യത്തിൽ ഇന്ത്യ തന്നെ മികച്ചത്.ഓസ്‌ട്രേലിയയില്‍ ന്യൂസീലന്‍ഡിലേക്കാള്‍ ആശുപത്രികള്‍ ഉണ്ട്.രോഗികളുടെ കാത്തിരിപ്പ് സമയം കൂടുതലാണ്. രണ്ടിടത്തും ഇന്ത്യയിലെ പോലെ വേഗത്തില്‍ ആരോഗ്യസേവനം ലഭ്യമാകില്ല.അടിയന്തര ചികിത്സയ്ക്ക് താമസമില്ലെങ്കിലും . ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ ന്യൂസീലന്‍ഡിനേക്കാള്‍ ചിലവ് കുറവാണെന്നു ജോ പറയുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ വീട് വില്‍ക്കുമ്പോള്‍ കിട്ടുന്ന പണത്തിന്റെ ഇത്ര ശതമാനം സര്‍ക്കാറിന് നല്‍കണം. ന്യുസീലന്‍ഡില്‍ ഇത്തരത്തിലുളള നടപടി ഇല്ല. എന്നാല്‍ താമസിക്കാന്‍ അല്ലാതെ നിക്ഷേപമെന്ന നിലയില്‍ ന്യൂസീലന്‍ഡില്‍ വീട് വാങ്ങിയ ശേഷം വിറ്റാല്‍ സര്‍ക്കാറിന് ഫീസ് നല്‍കണം. വീടുവാങ്ങുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസം കാണുന്നില്ല.
ജീവിത ചെലവ് കൂടുതല്‍ ഓസ്‌ട്രേലിയയില്‍
പാല്‍, പെട്രോള്‍ എന്നിവയ്ക്ക് ഓസ്‌ട്രേലിയയില്‍ വില കുറവാണ് എങ്കിലും ജീവിത ചെലവ് സിഡ്‌നിയില്‍ വളരെ കൂടുതലാണെന്നും ഷാജു പറയുന്നു.ഇവിടെ ഉള്‍പ്രദേശങ്ങളില്‍ ആഹാരത്തിനും മറ്റു സേവനങ്ങള്‍ക്കും വിലകുറവാണ്. എന്നാല്‍ ജനസംഖ്യയും അടിസ്ഥാന സൗകര്യങ്ങളും ഓസ്‌ട്രേലിയയിലെ ഉള്‍പ്രദേശങ്ങളില്‍ വളരെ കുറവാണ്. ഓസ്‌ട്രേലിയയുമായി താരത്മ്യം ചെയ്യുമ്പോള്‍ ന്യൂസീലന്‍ഡില്‍ നികുതി കുറവാണ്. വിദ്യാഭ്യാസ ചെലവും ഓസ്‌ട്രേലിയില്‍ കൂടുതലാണ്.
സുരക്ഷിതത്വം കൂടുതൽ ന്യൂസീലന്‍ഡില്‍
ഓസ്‌ട്രേലിയയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂസീലന്‍ഡ് കുറച്ചുകൂടി മെച്ചപ്പെട്ട ഇടമാണ്. ന്യൂസീലന്‍ഡില്‍ ജനങ്ങള്‍ കുറച്ചു കൂടി സൗഹൃദപരമായി പെരുമാറുന്നു. സാമൂഹ്യ സുരക്ഷിതത്വവും ന്യൂസീലന്‍ഡില്‍ കൂടുതലാണ്.
രണ്ടിടത്തും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നിലവിലെ സ്ഥിതി എന്താണെന്നു വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം ഏതു രാജ്യം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാമെന്നാണ് ന്യൂസീലന്‍ഡില്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ അഭിപ്രായം.
തൊഴിൽ വാർത്തകൾ ലഭിക്കുവാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം