മാനത്തെ അതിവിസ്മയ കാഴ്ചക ളോടെ പുതുവർഷം: ഏഴ് ഗ്രഹങ്ങളുടെ ആകാശ പരേഡ്

മാനത്തെ അതിവിസ്മയ കാഴ്ചക ളോടെ പുതുവർഷം: ഏഴ് ഗ്രഹങ്ങളുടെ ആകാശ പരേഡ്

മാനത്തെ അതിവിസ്മയ കാഴ്ചകളോടെയാണ് പുതുവർഷം തുടങ്ങുന്നത്. ആകാശത്ത് സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങൾ ‘പരേഡിന് ഒരുങ്ങുകയാണ് ജനുവരി മാസ രാത്രികളിൽ. ആഴ്ചകളോളം വരിവരിയായി ഏഴ് ഗ്രഹങ്ങളും ഒരു മിച്ച ദൃശ്യ വിരുന്നൊരുക്കും. ജനുവരിയിൽ ആദ്യം ആകാശത്ത് ദൃശ്യമാകുക ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ് എന്നീ ഗ്രഹങ്ങളാണ്. ജനുവരി 21നു മുമ്പ് ഇവയെ ആകാശത്ത് കാണാം. ഇത് നാല് ആഴ്ചയോളം തുടരും. ബുധനും പിന്നീട് അവയോടൊപ്പം ചേരും.

ഇതിൽ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുക ചൊവ്വ, ശുക്രൻ, വ്യാഴം, ശനി എന്നിവയെയാണ്. യുറാനസിനെയും നെപ്റ്റ്യൂണിനെയും ടെലിസ്കോപ്പ് ഉപയോഗിച്ച് കാണാം. ഗ്രഹങ്ങളെ കാണാൻ നല്ല സമയം സൂര്യാസ്തമയത്തിനുശേഷം രാത്രി 8.30 വരെയാണ്. ശുക്രൻ, ശനി, നെപ്റ്റ്യൂൺ എന്നിവ കുറച്ചുസമയം മാത്രമേ ചക്രവാളത്തിൽ ഉണ്ടാവൂ. ഇവ രാത്രി 11.30 മുതൽ അർധരാത്രി വരെ മറഞ്ഞിരിക്കും. അതേസമയം, ചൊവ്വ, വ്യാഴം, യുറാനസ് എന്നിവ രാത്രി മുഴുവൻ ആകാശത്ത് ദൃശ്യമാകും. സൂര്യോദയത്തിന് തൊട്ടുമുമ്പ് അസ്തമിക്കുകയും ചെയ്യും. യു എസ്, മെക്സിക്കോ, കാനഡ, ഇന്ത്യ എന്നിങ്ങനെ മിക്കവാറും സ്ഥലങ്ങളിലും പ്ലാനറ്ററി പരേഡ് ദൃശ്യമാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ജനുവരി 21നും ഫെബ്രുവരി 21നും ഇടയിലായിരിക്കും ഏറ്റവും മികച്ച ദൃശ്യങ്ങൾ കാണാൻ സാധിക്കുക.

ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സുര്യനെ ചുറ്റുന്ന ഗ്രഹങ്ങൾ സൂര്യന്റെ ഒരേ വശത്ത് എത്തുമ്പോൾ നേർരേഖയിൽ കടന്നുപോവുന്നതായി ഭൂമിയിൽനിന്ന് നോക്കുമ്പോൾ തോന്നുന്നതാണ് ഗ്രഹ പരേഡ് എന്ന് പറയുന്നത്. എന്നാൽ ഏഴ് ഗ്രഹങ്ങളും ഇത്തരത്തിലെത്തുന്നത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.