മാഗ്ലൂരിൽ പുതിയ റഡാർ: കാസർഗോഡ്, കണ്ണൂർ ജില്ലകൾക്ക് ഗുണകരം
മാഗ്ലൂരിൽ പുതിയ റഡാർ സ്ഥാപിച്ച് കാലാവസ്ഥ വകുപ്പ്. ഇതിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. പുതിയ റഡാർ സ്ഥാപിക്കുന്നതോടെ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകൾക്ക് ഇത് ഗുണകരമാകും. നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് റഡാർ ഉള്ളത്. തിരുവനന്തപുരത്തെ റഡാർ പ്രധാനമായും കടലിലെ അന്തരീക്ഷ സ്ഥിതി അറിയാനാണ് ഉപയോഗിക്കുന്നത്. കൂടാതെ തെക്കൻ ജില്ലകളിലെ അന്തരീക്ഷ സ്ഥിതിയും ഈ റഡാർ വഴി അറിയാൻ കഴിയും. കൊച്ചി കഴിഞ്ഞാൽ ഗോവയിൽ മാത്രമാണ് റഡാർ ഉള്ളത്. വടക്കൻ കേരളത്തിൽ ഒരു റഡാർ വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്.

വയനാട് ദുരന്ത പശ്ചാത്തലം കൂടെ കണക്കിലെടുത്ത് വയനാട്ടിൽ ഒരു റഡാർ സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുണ്ട്.
അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ റഡാർ വരുന്നതോടെ വയനാട് ജില്ലയെ കൂടാതെ കോഴിക്കോട്, മലപ്പുറം, ജില്ലകൾക്ക് ഇത് ഗുണകരമാകും. മാഗ്ലൂരിൽ പുതിയ റഡാർ സ്ഥാപിക്കുന്നതോടെ ഇതുവരെ റഡാർ പരിധിയിൽ ഉൾപെടാത്ത കാസർഗോഡ്,കണ്ണൂർ ജില്ലകളിലെ അന്തരീക്ഷ സ്ഥിതി കൃത്യമായി അറിയാൻ സഹായകരമാകും.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ C ബാൻഡ് ഡോപ്ലർ റഡാറിന്റെ installation പ്രവർത്തനം മാഗ്ലൂർ കദ്രിക്കു സമീപമാണ് പുരോഗമിക്കുന്നത്. 250-300 km പരിധിയിലുള്ള റഡാർ ആണ് സ്ഥാപിക്കുന്നത്.