21 ഓടെ പുതിയ ന്യൂനമര്‍ദം, അതുവരെ മഴ കുറയും
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വൈകുന്നേരം ലഭിച്ച മഴ നാളെ മുതല്‍ കുറയും. ഇന്നു ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട
മഴ ലഭിക്കുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെയത്ര തീവ്രതയും വ്യാപനവും പ്രതീക്ഷിക്കുന്നില്ല. ഞായര്‍ മുതല്‍ കേരളത്തില്‍ മഴ കുറയുമെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റില്‍ മെറ്റ്ബീറ്റ് വെതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീലങ്കക്കു സമീപത്തെ ചക്രവാതച്ചുഴി ദുര്‍ബലപ്പെട്ടതാണ് മഴ കുറയാന്‍ കാരണം. വടക്കന്‍ കേരളത്തിലാണ് കൂടുതലും മഴ വിട്ടു നില്‍ക്കുക. തെക്കന്‍ ജില്ലകളില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ അങ്ങിങ്ങായി വൈകിട്ടും രാത്രിയും മഴ ലഭിക്കും.
ഇന്നലെയും വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായിരുന്നു. തീരദേശത്തും ഇടനാട്ടിലും കിഴക്കന്‍ മേഖലകളേക്കാള്‍ മഴ ലഭിച്ചു. എന്നാല്‍ ഇന്നു മുതല്‍ ഇത്തരം മഴക്ക് കുറവുണ്ടാകും. വടക്കന്‍ കേരളത്തില്‍ ഒരാഴ്ചയെങ്കിലും മഴ കുറഞ്ഞു നില്‍ക്കുകയും പകല്‍ ചൂട് കൂടാനുമാണ് സാധ്യത. ഇന്ന് വടക്കന്‍ കേരളത്തില്‍ ഭാഗികമായി മേഘാവൃതം തുടരുന്നതിനാല്‍ ചൂടിന് നേരിയ ആശ്വാസമുണ്ടാകും. തേങ്ങ ഉണക്കുന്നതു ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതല്‍ അത്തരം പ്രവൃത്തികള്‍ ഒരാഴ്ചയെങ്കിലും തുടരാനാകും. വൈകിട്ട് ചിലയിടങ്ങളില്‍ മഴ പ്രവചിക്കപ്പെടുന്നുണ്ട്.
തെക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ വിട്ടു നില്‍ക്കാനും അതിനു ശേഷം മഴക്കുമാണ് സാധ്യത. ഈ മാസം അവസാനം തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടും. ശ്രീലങ്കക്ക് സമീപം 22 ഓടെ ന്യൂനമര്‍ദം രൂപപ്പെടുകയും അത് തീവ്ര ന്യൂനമര്‍ദമാകുകയും ചെയ്യും. ചുഴലിക്കാറ്റ് സാധ്യതയും തള്ളിക്കളയാനാകില്ല.
ഈ ന്യൂനമര്‍ദം തെക്കന്‍, മധ്യ ജില്ലകളില്‍ മഴ നല്‍കും. 20 മുതല്‍ തെക്കന്‍ ജില്ലകളില്‍ ന്യൂനമര്‍ദ സ്വാധീനം മൂലം മഴ പ്രതീക്ഷിക്കാം. വടക്കന്‍ കേരളത്തിലും ഈ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായാല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍. വരും ദിവസങ്ങളിലേ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത കൈവരികയുള്ളൂ. പുതിയ കാലാവസ്ഥാ അപ്‌ഡേഷനുകള്‍ക്കായി ഈ വൈബ്‌സൈറ്റില്‍ തുടരുകയോ ഞങ്ങളുടെ വാട്‌സാപ്പ് ചാനലില്‍ അംഗമാകുകയോ ചെയ്യുക.