പിജി ഡെന്റല്‍; നീറ്റ്- എംഡിഎസ് മാര്‍ച്ച് 18ന് ശേഷം
ഡെന്റല്‍ പിജി കോഴ്‌സുകള്‍ക്കുള്ള നീറ്റ് എം.ഡി.എസ് പരീക്ഷ മാര്‍ച്ച് മൂന്നാം വാരത്തില്‍ നടത്തിയേക്കും. നീറ്റ് പിജി മാറ്റിയതിന് പിന്നാലെ നീറ്റ്- എംഡിഎസ് പരീക്ഷയും മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പരീക്ഷ മാറ്റാന്‍ സാധ്യതയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മാര്‍ച്ച് 18ന് ശേഷം പരീക്ഷയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.